പിറവത്ത് ഫർണിച്ചർ വർക്‌ഷോപ്പിൽ തീപിടിത്തം

പിറവം താലൂക്കാശുപത്രിക്കുസമീപം ഫർണിച്ചർ വർക്‌ഷോപ്പിലുണ്ടായ തീപിടിത്തം അഗ്നിരക്ഷാസേന അണയ്‌ക്കുന്നു
പിറവം
താലൂക്കാശുപത്രിക്കുസമീപം ഫർണിച്ചർ വർക്‌ഷോപ്പിൽ തീപിടിത്തം. മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ പ്രവർത്തിച്ചുവരുന്ന മര ഫർണിച്ചർ സ്ഥാപനത്തിലായിരുന്നു തീപിടിത്തം. വെള്ളി രാവിലെ അഞ്ചിനായിരുന്നു സംഭവം.
പിറവം, മുളന്തുരുത്തി, കൂത്താട്ടുകുളം അഗ്നിരക്ഷാസേന യൂണിറ്റുകൾ ചേർന്ന് തീ അണച്ചു. വൈദ്യുതി ഷോർട്ട്‌സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് സൂചന. സ്ഥാപനത്തിന്റെ ഭൂരിഭാഗവും കത്തിനശിച്ചു. ഓണക്കൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. പഴയ മര ഉരുപ്പടികൾ ശേഖരിച്ച് ഫർണിച്ചർ നിർമിച്ചുനൽകുന്ന സ്ഥാപനമാണ്. 10 ലക്ഷത്തിനടുത്ത് നഷ്ടമുണ്ടായതായി കണക്കാക്കുന്നു.










0 comments