ശ്രീ നാരായണഗുരു ജയന്തി ആഘോഷം

മാരാരിക്കുളം
ആര്യാട് ഐക്യഭാരതം ശ്രീനാരായണ പ്രാർഥനാസമിതി ഗുരുജയന്തി ആഘോഷം നടത്തി. എസ്എൻ കലാഭവന്റെ സംഗീതഭജനുശേഷം നടന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് അഡ്വ. ഷീന സനൽകുമാർ ഉദ്ഘാടനംചെയ്‌തു. എൻ ഹരിലാൽ അധ്യക്ഷനായി. "ശ്രീനാരായണ ദർശനത്തിന്റെ സമകാലിക പ്രസക്തി’ എന്ന വിഷയത്തിൽ റിട്ട. ജോയിന്റ് രജിസ്ട്രാർ ഷാജി ജനാർദനൻ പ്രഭാഷണം നടത്തി. മുഹമ്മ പള്ളിക്കുന്ന് ശ്രീകൃഷ്‌ണവിലാസം എസ്എൻഡിപി യോഗം ശാഖാ നമ്പർ 543 നേതൃത്വത്തിൽ ഗുരുദേവ ജന്മദിന സന്ദേശ സമ്മേളനം ലീല വളവത്തിൽ ഉദ്ഘാടനംചെയ്‌തു. വൈസ്‌പ്രസിഡന്റ് കെ ആർ റെജി അധ്യക്ഷനായി. എസ്എൻഡിപി 352 മണ്ണഞ്ചേരി ശാഖയുടെ ചതയദിന സമ്മേളനം താലൂക്ക് യൂണിയൻ സെക്രട്ടറി കെ എൻ പ്രേമാനന്ദൻ ഉദ്ഘാടനംചെയ്‌തു. ബി സജികുമാർ അധ്യക്ഷനായി. എസ്എൻഡിപി യോഗം 329–-ാം നമ്പർ കലവൂർ ശാഖ ശ്രീ നാരായണഗുരു ജയന്തി ആഘോഷിച്ചു. ആപ്പൂര് ജങ്ഷനിൽനിന്ന് ഘോഷയാത്ര ആരംഭിച്ചു. ജയന്തി ആഘോഷ സമ്മേളനം എ ഡി തോമസ് എംഎൽഎ ഉദ്ഘാടനംചെയ്‌തു. ആർ രാജീവ് അധ്യക്ഷനായി. കായിപ്പുറം തെക്ക് 516 നമ്പർ ശാഖാ ശ്രീ നാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ സമ്മേളനം ഉദ്ഘാടനംചെയ്‌തു. എം കെ ഉണ്ണികൃഷ്‌ണൻ അധ്യക്ഷനായി. പാതിരാമണൽ ഗുരുമന്ദിരത്തിൽ തിരുവാർപ്പ് ജ്യോതി മനോജ് ഗുരുദേവ പ്രഭാഷണം നടത്തി. കാക്കാഴം നീർക്കുന്നം എസ്എൻഡിപി ശാഖയുടെ നേതൃത്വത്തിൽ ശ്രീ നാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു. ജയന്തി ഘോഷയാത്ര നീർക്കുന്നം ഗുരുകുലം ഗുരുദേവ ക്ഷേത്ര സന്നിധിയിൽനിന്ന് ആരംഭിച്ച് എസ് എൻ കവല ശാഖാങ്കണത്തിൽ സമാപിച്ചു. തുടർന്ന് നടന്ന ജയന്തി സമ്മേളനം കെ പി പരിഷത്ത് ഉദ്ഘാടനംചെയ്‌തു. എൻ ശിവദാസൻ അധ്യക്ഷനായി. കാക്കാഴം നീർക്കുന്നം എസ്എൻഡിപി 363–-ാം നമ്പർ ശാഖയുടെ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങൾ കെ പി പരിഷത്ത് ഉദ്ഘാടനംചെയ്‌തു. എൻ ശിവദാസൻ അധ്യക്ഷനായി.










0 comments