‘ഫൈറ്റിങ് ഗേൾ ’ പരിശീലനം നേടിയത് 7000 പേർ

റോട്ടറി ക്ലബ് ഓഫ് മാരാരിയും കേരളാ പൊലീസും ചേർന്ന് നടത്തുന്ന സ്ത്രീ സുരക്ഷ പരിശീലനം രണ്ടാംഘട്ടം ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ് ഉദ്ഘാടനംചെയ്യുന്നു
മാരാരിക്കുളം
അടിയന്തര സാഹചര്യങ്ങളെ നേരിടാൻ പെൺകുട്ടികളെ പ്രാപ്തരാക്കുന്ന ‘ഫൈറ്റിങ് ഗേൾ’ പദ്ധതി വഴി ഇതുവരെ പരിശീലനം നേടിയത് 7000 പേർ. പതിനായിരം പെൺകുട്ടികളെ പരിശീലിപ്പിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ വർഷം മുതൽ കേരളാ പൊലീസ് സെൽഫ് ഡിഫൻസ് ടീമിന്റെ സഹായത്താൽ റോട്ടറി ക്ലബ് ഓഫ് മാരാരിയും കേരളാ പൊലീസും ചേർന്ന് നടത്തുന്ന സ്ത്രീ സുരക്ഷ പരിശീലന പരിപാടിയാണിത്. മുൻ ജില്ലാ പൊലീസ് മേധാവി മോഹന ചന്ദ്രന്റെ സഹായത്തോടെയാണ് പദ്ധതി തുടങ്ങിയത്. ക്രൈം ബ്രാഞ്ച് എഎസ്ഐമാരായ സുലേഖ, ദീപ, ആശ, പ്രീത, സിവിൽ പൊലീസ് ഓഫീസർമാരായ ജ്യോതി, അനിത എന്നിവരാണ് വിവിധ സെഷനുകളിൽ പരിശീലനം നൽകുന്നത്.പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് സ്കൂളിൽ നടന്ന ചടങ്ങിൽ ഫൈറ്റിങ് ഗേൾ പ്രോജക്ട് രണ്ടാംഘട്ടം ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ് ഉദ്ഘാടനംചെയ്തു. ക്ലബ് പ്രസിഡന്റ് ശരണ്യാ സ്നേഹജൻ അധ്യക്ഷയായി.









0 comments