Deshabhimani

ക്ഷം പേർക്ക് ജീവൻരക്ഷാ പരിശീലനം നൽകും

Life-saving training will be provided.

എറണാകുളത്തുനടന്ന ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ഫോഴ്‌സ കൊച്ചി എഫ്സിയുമായി സഹകരിച്ചുള്ള ‘ലൈഫ്‌ലൈനർ 365' പദ്ധതി പ്രഖ്യാപന ചടങ്ങിൽ ഫോഴ്‌സ ക്രൂസ് ഫാൻ ക്ലബ് അംഗങ്ങൾ, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ഗ്രൂപ്പ് സിഎംഎസ്ഒ രാമസുബ്രഹ്മണ്യം, ഡോ. ഫാബിത്ത് മൊയ്തീൻ, ഡോ. അനുപ് വാര്യർ, ഡോ. വിനീത് എബ്രഹാം, നസ്ലി മുഹമ്മദ്, ഷമീം ബക്കർ, വിറ്റൽ ബോർക്കൽമാൻസ്, അംബ്രിഷ് എന്നിവർ

വെബ് ഡെസ്ക്

Published on Oct 08, 2026, 02:25 AM | 1 min read

കൊച്ചി

ആരോഗ്യരംഗത്തെയും ഫുട്ബോളിനെയും ഒന്നിപ്പിച്ച് കൂടുതൽ ആളുകളെ അടിയന്തര സാഹചര്യങ്ങളിൽ ജീവൻരക്ഷാ ഇടപെടലുകൾക്ക് പ്രാപ്തരാക്കാൻ ബേബി മെമ്മോറിയൽ ആശുപത്രിയും കേരള സൂപ്പർ ലീഗ് ഫുട്ബോൾ ക്ലബ്‌ ഫോഴ്‌സ കൊച്ചിയും ഒന്നിക്കുന്നു. 'ലൈഫ്‌ലൈനർ 365' പദ്ധതിയിലൂടെ ഒരുവർഷത്തിനുള്ളിൽ ലക്ഷത്തിലധികം ആളുകൾക്ക് പ്രഥമശുശ്രൂഷ പരിശീലനം നൽകുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.


ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ അത്യാഹിതങ്ങൾ തിരിച്ചറിഞ്ഞ് ഇടപെടാനുള്ള പരിശീലനം നൽകും. ഫോഴ്‌സ കൊച്ചി കളിക്കാരും ഹെഡ് കോച്ചും ‘ലൈഫ്‌ലൈനർ 365' പദ്ധതിക്ക് പിന്തുണ നൽകും. മത്സര ദിവസങ്ങളിൽ ലൈഫ്‌ലൈനർ ഫാൻ സോണുകളും അടിയന്തര പ്രതികരണവുമായി ബന്ധപ്പെട്ട പരിശീലന പരിപാടികളും സംഘടിപ്പിക്കും. സ്കൂളുകൾ, കോളേജുകൾ, ഓഫീസുകൾ, പൊതുവേദികൾ എന്നിവ കേന്ദ്രീകരിച്ചും പരിശീലനം സംഘടിപ്പിക്കും.


ബിഎംഎച്ച് ഡയറക്ടർ ഡോ. വിനീത് എബ്രഹാം, ബിഎംഎച്ച് കോഴിക്കോട് എമർജൻസി ഡിപ്പാർട്ട്മെന്റ് ഹെഡ് ഡോ. ഫാബിത്ത്, ഫോഴ്‌സ കൊച്ചി പ്രസിഡന്റും ഡയറക്ടറുമായ നസ്ലി മുഹമ്മദ്, സെക്രട്ടറിയും ഡയറക്ടറുമായ ഷമീം ബക്കർ, ഫോഴ്‌സ കൊച്ചി പരിശീലകൻ വിറ്റൽ ബോർക്കൽമാൻസ് എന്നിവർ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home