കടലിൽ മുങ്ങിയ ബോട്ടിൽനിന്ന്​ 
7 മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

boat

കടലിൽ മുങ്ങുന്ന ബോട്ട്

വെബ് ഡെസ്ക്

Published on Aug 03, 2025, 01:44 AM | 1 min read

ആലപ്പുഴ

കടലിൽ മുങ്ങിയ ബോട്ടിൽനിന്ന്​ ഏഴ്​ മത്സ്യത്തൊഴിലാളികളെ പൊലീസ്​ ഫിഷറീസ് -റെസ്ക്യൂ സേന രക്ഷിച്ചു. കൊല്ലം നീണ്ടകര സ്വദേശി മോസസ് ആന്റണിയുടെ മരിയ അണ്ണൈ എന്ന മത്സ്യബന്ധനബോട്ടാണ് വെള്ളം കയറി മുങ്ങിയത്​. വെള്ളി രാത്രി 10.30 ഓടെ തൃക്കുന്നപ്പുഴയുടെ തീരത്തുനിന്ന്​ 13 ഭാഗം വെള്ളത്തിലാണ്​ അപകടം. ശനി രാവിലെ ഏഴോടെ തൊഴിലാളികളെ രക്ഷപ്പെടുത്തി തോട്ടപ്പള്ളി സ്റ്റേഷനിൽ എത്തിച്ചു. ഭാഗികമായി മുങ്ങിയതിനാൽ ബോട്ട് വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല. 41 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നാണ്​ പ്രാഥമിക കണക്ക്​. ഉദ്യോഗസ്ഥരായ കെ സാബു, നജീബ്, അനിൽകുമാർ, മാർഷൽ, ജിബിൻ സണ്ണി, അനീഷ്, ഡ്രൈവർ സുനിൽ, ജോസഫ്, ശ്രീമോൻ, ജയ്സൺ എന്നിവർ രക്ഷപ്രവർത്തനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home