ad
Deshabhimani

6 ടണ്‍ ഇ– മാലിന്യം ശേഖരിച്ച് കൈമാറി

ഇലക്‌ട്രോണിക്‌ -മാലിന്യം

ആലപ്പുഴ നഗരസഭ ശേഖരിച്ച ഇ–മാലിന്യം ക്ലീൻ കേരള കമ്പനിക്ക്‌ കൈമാറുന്ന വാഹനം നഗരസഭാധ്യക്ഷ കെ കെ ജയമ്മ ഫ്ലാഗ്‌ ഓഫ്‌ ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 11, 2025, 01:35 AM | 1 min read

ആലപ്പുഴ

കഴിഞ്ഞ അഞ്ചുദിവസം ആലപ്പുഴ നഗരസഭ 104 ശേഖരണ പോയിന്റുകളില്‍നിന്ന്‌ ആറ്‌ ടണ്‍ ഇലക്‌ട്രോണിക്‌ -മാലിന്യം ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിക്ക്‌ കൈമാറി. അജൈവ മാലിന്യം ഏജന്‍സിക്ക് കൈമാറൽ നഗരസഭാധ്യക്ഷ കെ കെ ജയമ്മ ഫ്ലാഗ്ഓഫ്ചെയ്തു. മാലിന്യമുക്തം നവകേരളം രണ്ടാംഘട്ടം ക്യാമ്പയിന്റെ ഭാഗമായി ഫ്രിഡ-്‌ജ്‌, ടിവി, വാഷിങ്‌ മെഷീന്‍, ഗ്രൈൻഡര്‍, ഫാന്‍, മൈക്രോവേവ്‌ അവൻ, ലാപ്ടോപ്, മൗസ്, കീബോര്‍ഡ്, അയണ്‍ബോക-്‌സ്‌, മോട്ടോര്‍, ടെലിഫോണ്‍, തുടങ്ങിയവയുമായി എത്തുന്നവര്‍ക്ക് ക്ലീന്‍ കേരള കമ്പനി നിശ്ചയിച്ച താരിഫിന്റെ അടിസ്ഥാനത്തില്‍ തുക നല്‍കിയും ഇ– മാലിന്യത്തില്‍ ഉള്‍പ്പെട്ട ആപല്‍ക്കരമായ പിക്ചര്‍ ട്യൂബ്, സിഎഫ്എല്‍, ട്യൂബുകള്‍, ബള്‍ബ്, തുടങ്ങിയവ കിലോക്ക് 55 രൂപയും 18 ശതമാനം ജിഎസ്ടിയും ഈടാക്കിയുമാണ് ശേഖരണം നടത്തിയത്. സ്ഥിരംസമിതി അധ്യക്ഷ എഎസ് കവിത അധ്യക്ഷയായി. ഹെല്‍ത്ത് ഓഫീസര്‍ കെ പി വര്‍ഗീസ്, മാലിന്യമുക്തം നവകേരളം നോഡല്‍ ഓഫീസര്‍ സി ജയകുമാര്‍, ഹെല്‍ത്ത് ഇന്‍സ-്‌പെക-്‌ടര്‍മാർ, ആരോഗ്യവിഭാഗം ജീവനക്കാര്‍, ഹരിതകര്‍മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home