ad
Deshabhimani

പൂക്കൈതയാറ്റിൽ 3 പുരവഞ്ചി കത്തിനശിച്ചു

പൂക്കെെതയാറ്റിൽ തീപിടിച്ച പുരവഞ്ചിയിലെ തീയണയ്ക്കുന്നു                                                                                                                                     ഫോട്ടോ: ജിഷ്ണു പൊന്നപ്പൻ

പൂക്കെെതയാറ്റിൽ തീപിടിച്ച പുരവഞ്ചിയിലെ തീയണയ്ക്കുന്നു ഫോട്ടോ: ജിഷ്ണു പൊന്നപ്പൻ

വെബ് ഡെസ്ക്

Published on Sep 03, 2026, 01:08 AM | 1 min read

ആലപ്പുഴ

പള്ളാത്തുരുത്തി പൂക്കൈതയാറ്റിൽ നിർത്തിയിട്ട മൂന്ന് പുരവഞ്ചി കത്തിനശിച്ചു. ജോലിക്കാർ പുറത്തുപോയ ശേഷമാണ് തീപിടിച്ചതെന്നതിനാൽ വൻ അപകടം ഒഴിവായി. പാലത്തിനുതെക്ക് വാർഷിക അറ്റകുറ്റപ്പണികൾക്കായി യാർഡിൽ കയറ്റിയ ലേക്‌സ്‌ ആൻഡ് ലഗൂൺസ് കമ്പനിയുടെ പുരവഞ്ചികൾക്കാണ് തീപിടിച്ചത്. സെന്റ് തോമസ് ചർച്ചിന് ഒരുകിലോമീറ്റർ തെക്കുഭാഗത്തെ മോട്ടോർതറയ്‌ക്ക്‌ സമീപം ബുധൻ രാത്രി 9.15 -ഓടെയായിരുന്നു അപകടം. പുരവഞ്ചിയിൽ ഒരേസമയം വെൽഡിങ് ജോലിയും തടിപ്പണിയും നടക്കുന്നുണ്ടായിരുന്നു. ഇതിനിടെ തീപടർന്ന് ഒരു പുരവഞ്ചിയിലെ പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ചാണ് മറ്റ്‌ പുരവഞ്ചികൾക്ക് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം. സമീപം 10- പുരവഞ്ചി വേറെയുണ്ടായിരുന്നു. തീപടർന്നയുടനെ ഇവ മറ്റ്‌ സുരക്ഷിതമേഖലയിലേക്ക് മാറ്റി. നാട്ടുകാരും അഗ്‌നിരക്ഷാസേനയും മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീയണച്ചത്. കടുത്തചൂടും ശക്തമായ പൊട്ടിത്തെറിയും ഉണ്ടായതിനാൽ അടുത്തേക്ക് ചെല്ലാൻ പ്രയാസപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home