ad
Deshabhimani

അന്യായ സ്ഥലംമാറ്റങ്ങൾക്കെതിരെ പ്രതിഷേധ കൂട്ടായ്മ

Led by FSETO, employees and their family members held protest gatherings at district headquarters.

അന്യായ സ്ഥലംമാറ്റങ്ങൾക്കെതിരെ ജീവനക്കാരും കുടുംബാംഗങ്ങളും നടത്തിയ പ്രതിഷേധ കൂട്ടായ്മ മേയർ ഒ സദാശിവൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 03, 2026, 02:23 AM | 1 min read

കോഴിക്കോട്

അന്യായമായ സ്ഥലംമാറ്റങ്ങൾക്കെതിരെ എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജീവനക്കാരും കുടുംബാംഗങ്ങളും ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. പകപോക്കൽ സ്ഥലം മാറ്റം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു. കോഴിക്കോട് സ്റ്റേഡിയം കോർണറിൽ നടന്ന കൂട്ടായ്മ മേയർ ഒ സദാശിവൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ആർ എം രാജൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എം വി ശശിധരൻ പ്രഭാഷണം നടത്തി. കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം ഹംസ കണ്ണാട്ടിൽ, കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് സ്മിജ, കെജിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് പി പി സുധാകരൻ, കെജിഎൻഎ സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ഷീന, കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റ് കെ പി ഉസ്മാൻകോയ, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ടി സജിത്കുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home