ad
Deshabhimani

കടലിൽ അകപ്പെട്ടു, റെസ്‌ക്യു സേന രക്ഷകരായി

2 മത്സ്യബന്ധന ബോട്ടും 
18 തൊഴിലാളികളെയും കരയ്‌ക്കെത്തിച്ചു

fishing boat

കടലിൽ അകപ്പെട്ട 'ശ്രീനിവാസ' ബോട്ടിനെ കെട്ടിവലിച്ചു കരയിലേക്ക് കൊണ്ടുവരുന്നു

വെബ് ഡെസ്ക്

Published on Mar 04, 2026, 12:08 AM | 1 min read

കാർത്തികപ്പള്ളി ​

കടലിൽ അകപ്പെട്ട രണ്ട്‌ മത്സ്യബന്ധന ബോട്ടുകളെയും തൊഴിലാളികളെയും ഫിഷറീസ് റെസ്‌ക്യു സേനയുടെ ബോട്ട് കരയ്‌ക്കെത്തിച്ചു. കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ‘ശ്രീനിവാസ' ആലപ്പുഴ സ്വദേശിയുടെ ‘ശിവപ്രസാദം' എന്നീ ബോട്ടുകളിലെ 18 തൊഴിലാളികളെയാണ് രക്ഷിച്ചത്. ​ചൊവ്വാഴ്ച രാവിലെയാണ് രണ്ടു ബോട്ടുകൾ അപകടത്തിൽപ്പെട്ടെന്ന സന്ദേശം തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനിൽ ലഭിച്ചത്. ഉടൻതന്നെ കായംകുളം ഹാർബറിൽനിന്ന് ഫീഷറീസ് വകുപ്പിന്റെ റെസ്‌ക്യൂ ബോട്ട് പുറപ്പെട്ടു. ​വലിയഴീക്കൽ പാലത്തിന് സമീപം മണ്ണിൽ ഉറച്ചുപോയ ശിവപ്രസാദം എന്ന ബോട്ടിനെയാണ് കെട്ടിവലിച്ച് കായംകുളം ഹാർബറിൽ ആദ്യം എത്തിച്ചത്. എൻജിനിൽനിന്നുള്ള പ്രോപ്പല്ലർ ലെഡ്ഡർ ഊരിപ്പോയി പ്രവർത്തിക്കാത്ത അവസ്ഥയിലായിരുന്ന ശ്രീനിവാസ ബോട്ടിനെയും കരയിലെത്തിച്ചു. ​മറൈൻ എൻഫോഴ്സ്മെന്റ്, തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ, ലൈഫ് ഗാർഡുകൾ എന്നിവർ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home