ad
Deshabhimani

വഴിയോരത്തെ 13 കട പൊളിച്ചു

 നഗരസഭ നേതൃത്വത്തിൽ ആലപ്പുഴ പട്ടണത്തിലെ വഴിയോര കടകൾ നീക്കംചെയ്യുന്നു

നഗരസഭ നേതൃത്വത്തിൽ ആലപ്പുഴ പട്ടണത്തിലെ വഴിയോര കടകൾ നീക്കംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 03, 2026, 01:01 AM | 1 min read

ആലപ്പുഴ

ആലപ്പുഴ പട്ടണത്തിൽ നഗരസഭ നോട്ടീസ്‌ നൽകിയ കച്ചവടങ്ങൾ ഒഴിപ്പിച്ചുതുടങ്ങി. കണ്ണൻവർക്കി പാലത്തിലും അപ്രോച്ച് റോഡിലുമായി 13 കട ബുധനാഴ്‌ച പൊളിച്ചുനീക്കി. നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിലാണ് വിവിധ പ്രദേശങ്ങളിലെ കച്ചവടസ്ഥാപനങ്ങൾ ഒഴിപ്പിക്കുന്നത്. ടൗൺ വെൻഡിങ് കമ്മിറ്റി യോഗത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ നഗരത്തിലെ നോൺ-വെൻഡിങ് സോണുകളിൽ പ്രവർത്തിക്കുന്ന അനധികൃത വ്യാപാരസ്ഥാപനങ്ങൾ വരും ദിവസങ്ങളിലും ഘട്ടംഘട്ടമായി നീക്കുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു. പാലങ്ങളിലും അപ്രോച്ച് റോഡുകളിലും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയാണ് ആദ്യഘട്ടത്തിൽ നടപടി. ഓണത്തിന് മുന്പുതന്നെ ഇത്തരം സ്ഥലങ്ങളിൽ അനധികൃത കച്ചവടം നടത്തുന്നവർക്ക് സ്ഥാപനങ്ങൾ സ്വമേധയാ നീക്കണമെന്ന് നഗരസഭ നിർദേശം നൽകിയിരുന്നു. നിർദേശം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെയാണ് നഗരസഭ നേരിട്ട് ഒഴിപ്പിക്കൽ നടപടി സ്വീകരിച്ചത്. ​ വരും ദിവസങ്ങളിലും പരിശോധനയും നീക്കംചെയ്യലും തുടരുമെന്നാണ്‌ നഗരസഭാ അധികൃതർ പറയുന്നത്‌. പാലങ്ങൾക്ക് സമീപത്തെ നോൺ-വെൻഡിങ് സോണുകളിൽ പ്രവർത്തിക്കുന്ന എല്ലാ അനധികൃത വ്യാപാരസ്ഥാപനങ്ങളും അടിയന്തരമായി നീക്കണമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home