അഗ്രഹാരം റോഡ് ടൈൽ പാകാൻ 10 ലക്ഷം

അഗ്രഹാരത്തിലേക്കുള്ള നിലവിലെ വഴി
മാവേലിക്കര
ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം വേലക്കുളത്തിന് ഇരുഭാഗത്തും അഗ്രഹാരത്തിലേക്കുള്ള റോഡ് ഇന്റർലോക്ക് ടൈൽ പാകുന്നതിന് എംഎൽഎ യുടെ ആസ്തി വികസനപദ്ധതിയിൽ പത്ത് ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം എസ് അരുൺകുമാർ എംഎൽഎ അറിയിച്ചു. പ്രവൃത്തി പൊതുമരാമത്ത് വകുപ്പ് ടെൻഡർ ചെയ്തു.102 മീറ്റർ നീളത്തിലും, ഇന്റർലോക്ക് ടൈലും കോൺക്രീറ്റും ഉൾപ്പെടെ അഞ്ച് മീറ്റർ വീതിയിലുമാണ് റോഡിന്റെ നിർമാണം. പൊതുമരാമത്ത് നിരത്ത് വിഭാഗം മാവേലിക്കര സബ് ഡിവിഷനാണ് നിർമാണച്ചുമതല. നടപടികൾ പൂർത്തീകരിച്ച് നിർമാണം തുടങ്ങാൻ നിർദേശിച്ചതായും എംഎൽഎ അറിയിച്ചു.










0 comments