യുവതിക്ക് പാമ്പുകടിയേറ്റു

മാന്നാർ
രാത്രിയിൽ അടുക്കളയിൽനിന്ന് പുറത്തേക്കിറങ്ങിയ യുവതിക്ക് പാമ്പുകടിയേറ്റു. കുരട്ടിശേരി വാന്യത്ത് പടിഞ്ഞാറേതിൽ സുറുമിയെയാണ് (34) അണലി കടിച്ചത്. മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുറുമി അപകടനില തരണംചെയ്‌തതായി ബന്ധുക്കൾ പറഞ്ഞു. ചൊവ്വ രാത്രി എട്ടിന് മുറ്റത്തേക്ക് ഇറങ്ങിയപ്പോഴാണ് പാമ്പ് കടിച്ചത്. വീടിന് സമീപമുള്ള സ്വകാര്യ പറമ്പിലെ കാട് വെട്ടിത്തെളിക്കണമെന്ന് പഞ്ചായത്തംഗം കലാധരൻ കൈലാസം ഉൾപ്പെടെയുള്ളവർ വസ്‌തു ഉടമകളോട് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. എത്രയുംവേഗം പ്രദേശത്തെ കാടുകൾ വെട്ടിത്തെളിക്കണമെന്നാണ് ഇവരുടെ ആവശ്യം.











0 comments