യുഎസിന്‍റെ ഭീകരവാദ കരിമ്പട്ടിക;'സ്റ്റേറ്റ് സ്പോൺസർ ഓഫ് ടെററിസ'ത്തില്‍ നിന്ന് സിറിയയെ ഒഴിവാക്കാന്‍ നീക്കം

image credit: aljazeera
വാഷിങ്ടൺ : ഭീകരവാദത്തെ പിന്തുണക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് സിറിയയെ ഒഴിവാക്കി അമേരിക്ക. അന്താരാഷ്ട്ര ഭീകരപ്രവർത്തനങ്ങൾക്ക് ആവർത്തിച്ച് പിന്തുണ നൽകുന്നുവെന്ന് ചൂണ്ടിക്കാട്ടി അതിൽ ഉൾപ്പെടുന്ന രാജ്യങ്ങളെ അടയാളപ്പെടുത്താൻ അമേരിക്കൻ വിദേശകാര്യ മന്ത്രാലയും ഉപയോഗിക്കുന്നതാണ് 'സ്റ്റേറ്റ് സ്പോൺസർ ഓഫ് ടെററിസം'.
അടുത്ത 45 ദിവസത്തിനുള്ളിൽ നീക്കം ഔദ്യോഗികമായി പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ. സിറിയൻ ജനതയ്ക്ക് മഹത്വത്തിലേക്ക് ചുവടുവെയ്ക്കാനുള്ള അവസരമാണ് ട്രംപിന്റെ നീക്കത്തിലൂടെ ഉണ്ടാകുന്നതെന്ന് ബുധനാഴ്ച മാർക്കോ റൂബിയോ പറഞ്ഞതായി അൽജസീറ റിപ്പോർട്ട് ചെയ്തു. തുർക്കിയിലെ നാറ്റോ ഉച്ചകോടിയുടെ ഭാഗമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും സിറിയൻ പ്രസിഡന്റ് അഹമ്മദ് അശ്ലാറയും തമ്മിൽ കൂടിക്കാഴ്ച നടന്നിരുന്നു.
ഇസ്രയേസിന്റെ കടുത്ത എതിർപ്പുകളെ അവഗണിച്ചാണ് 'സ്റ്റേറ്റ് സ്പോൺസർ ഓഫ് ടെററിസം പട്ടികയിൽ നിന്ന് സിറിയയെ ഒഴിവാക്കാനുള്ള ട്രംപിന്റെ നീക്കം. 1979 മുതലാണ് അമേരിക്ക സിറിയയെ 'ഭീകരവാദത്തെ പിന്തുണക്കുന്ന രാജ്യമായി' പ്രഖ്യാപിച്ചത്










0 comments