മന്ത്രിയോട് മണ്ഡലം ചോദിക്കുന്നു
വരുമോ ഉയരപ്പാത

സ്വന്തം ലേഖകൻ
കായംകുളം
കായംകുളത്ത് ദേശീയപാത ഉയരപ്പാതയാക്കുമെന്ന കോൺഗ്രസ് വാഗ്‌ദാനം മന്ത്രിമണ്ഡലമായതോടെ നിറവേറ്റണമെന്ന ആവശ്യം ശക്തം. തെരഞ്ഞെടുപ്പ് കാലത്ത് ഇൗ വാഗ്‌ദാനം ഉയർത്തിയായിരുന്നു എം ലിജുവിനായി കോൺഗ്രസ് പ്രചാരണം. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിലും സമാനവാഗ്‌ദാനം യുഡിഎഫ് നൽകിയിരുന്നെങ്കിലും നാളിതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കോൺഗ്രസ് പോലും മറന്ന വാഗ്‌ദാനം ലിജു മന്ത്രിയായതോടെ പൊടിതട്ടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിയമസഭാ തെരഞ്ഞെടുപ്പിൽ ദേശീയപാതാ വിഷയത്തിൽ യാഥാർഥ്യം മറച്ച് ജനവികാരം എൽഡിഎഫിനെതിരാക്കാൻ വലിയ ശ്രമമാണ് മണ്ഡലത്തിലുണ്ടായത്. ദേശീയപാത ഉയരപ്പാതയാക്കാൻ നടപടി സ്വീകരിക്കുമെന്നും യാത്രാക്ലേശം പരിഹരിക്കാൻ അടിപ്പാത അടക്കം നിർമിക്കുമെന്നും യുഡിഎഫ് ഉറപ്പ് നൽകിയിരുന്നു. വിഷയത്തിൽ മതസംഘടനകളിൽനിന്നടക്കം നിരവധി നിവേദനങ്ങൾ സ്വീകരിച്ച ലിജു ശാശ്വതപരിഹാരം ഉണ്ടാകുമെന്ന് അവർക്കും ഉറപ്പ് നൽകി. കായംകുളം താലൂക്ക് രൂപീകരിക്കുമെന്ന പ്രഖ്യാപനവും ലിജു തെരഞ്ഞെടുപ്പ് സമയത്ത് നൽകിയിട്ടുണ്ട്.








0 comments