ad
Deshabhimani

റെയിൽവേ സ്‌റ്റേഷന്‌ മുന്നിൽ ഉയരപ്പാത വേണം

സത്യഗ്രഹത്തിന്‌ സാർവത്രിക പിന്തുണ

ചേർത്തല റെയിൽവേ സ്‌റ്റേഷന്‌ മുന്നിൽ ഉയരപ്പാത ആവശ്യപ്പെട്ട്‌ സർവകക്ഷി സമിതി നേതൃത്വത്തിൽ ചൊവ്വാഴ്‌ചത്തെ സത്യഗ്രഹം തണ്ണീർമുക്കം പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ കെ പ്രസന്നൻ ഉദ്‌ഘാടനംചെയ്യുന്നു

ചേർത്തല റെയിൽവേ സ്‌റ്റേഷന്‌ മുന്നിൽ ഉയരപ്പാത ആവശ്യപ്പെട്ട്‌ സർവകക്ഷി സമിതി നേതൃത്വത്തിൽ ചൊവ്വാഴ്‌ചത്തെ സത്യഗ്രഹം തണ്ണീർമുക്കം പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ കെ പ്രസന്നൻ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 19, 2026, 01:45 AM | 1 min read

ചേർത്തല
ദേശീയപാതയി-ൽ ചേർത്തല റെയിൽവേ സ്‌റ്റേഷന്‌ മുന്നിൽ ഉയരപ്പാതയും പൊലീസ് സ്‌റ്റേഷൻ ഭാഗത്ത് എൻട്രി–എക്‌സിറ്റ് റാംപും ആവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ റിലേ സത്യഗ്രഹം 18 ദിവസം പിന്നിട്ടു. വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സംഘടനകളുടെയും പൊതുസമൂഹത്തിന്റെയും പിന്തുണയോടെ സമരത്തിന് ലഭിക്കുന്ന ഐക്യദാർഢ്യം ദിനംപ്രതി ശക്തമാകുകയാണ്. ​ തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡന്റ് എ കെ പ്രസന്നൻ ചൊവ്വാഴ്‌ചത്തെ സമരം ഉദ്ഘാടനംചെയ്‌തു. സ്ഥിരംസമിതി അധ്യക്ഷൻ പ്രവീൺ ജി പണിക്കർ സ്വാഗതംപറഞ്ഞു. വൈസ് പ്രസിഡന്റ് ഡി ലിജി, ബ്ലോക്ക് പഞ്ചായത്തംഗം എൻ കെ ഹരിഹരപ്പണിക്കർ എന്നിവർ സംസാരിച്ചു. ചേർത്തല സംസ്‌കാര പ്രവർത്തകർ പ്രസിഡന്റ്‌ ഗീത തുറവൂർ, സെക്രട്ടറി വെട്ടയ്‌ക്കൽ മജീദ്‌ എന്നിരുടെ നേതൃത്വത്തിൽ സത്യഗ്രഹത്തിന്‌ പിന്തുണയുമായി സമരപ്പന്തലിൽ എത്തി. ​ ചേർത്തല സർവീസ് ക്ലബ്‌ പ്രവർത്തകർ ഭാരവാഹികളായ ആർ സുഖലാൽ, പി ഷാജു എന്നിവരുടെ നേതൃത്വത്തിലെത്തി സമരത്തിന്‌ പിന്തുണ അറിയിച്ചു. ദേശീയപാത വികസനം ചേർത്തല റെയിൽവേ സ്‌റ്റേഷനിലേക്കുള്ള പ്രവേശനവും പുറത്തിറങ്ങലും നഗരത്തിലേക്ക്‌ കടക്കുന്നതും തടയുന്നനിലയിൽ ആകരുതെന്ന്‌ ആവശ്യപ്പെട്ടാണ്‌ നഗരസഭ നേതൃത്വത്തിലെ സർവകക്ഷി സമിതിയുടെ സമരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home