വി എസിന്റെ 103–ാം ജന്മദിനമാചരിച്ചു

അമ്പലപ്പുഴ
പുന്നപ്ര വയലാർ സമരനായകനും സിപിഐ എം പി ബി അംഗവും മുൻ മുഖ്യമന്ത്രിയുമായിരുന്ന വി എസ് അച്യുതാനന്ദന്റെ 103–ാമത് ജന്മദിനമാചരിച്ചു. രാവിലെ 9.30ന് വലിയ ചുടുകാടിലെ സ്മൃതി മണ്ഡപത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസറും വി എസിന്റെ ഭാര്യ വസുമതി, മകൻ ഡോ. വി എ അരുൺ കുമാർ, മകൾ ആശ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും പാർടി പ്രവർത്തകരും പുഷ്പാർച്ചന നടത്തി. വിപ്ലവ ഗായിക പി കെ മേദിനി, നേതാക്കളായ സി എസ് സുജാത, ടി ശശിധരൻ, പന്ന്യൻ രവീന്ദ്രൻ, വി എം സുധീരൻ, സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, ഡി ലക്ഷ്മണൻ എന്നിവർ വി എസിന്റെ ഓർമകൾ പങ്കുവച്ചു. എച്ച് സലാം, എ എം ആരിഫ്, എം സത്യപാലൻ, എ ഓമനക്കുട്ടൻ, കെ കെ അശോകൻ, സി ഷാംജി, കെ മോഹൻ കുമാർ, എ പി ഗുരുലാൽ, ജെ ജയകുമാർ, പി യു ശാന്താറാം, ആർ അശോക് കുമാർ, കെ പി സത്യകീർത്തി, എസ് രാജേഷ്, ജനപ്രതിനിധികൾ, സാമൂഹിക സാംസ്കാരിക പ്രവർത്തകർ, ബഹുജനങ്ങൾ ഉൾപ്പടെയുള്ളവർ വൈകിട്ട് 3.30ഓടെ വേലിക്കകത്തെ വീട്ടിൽ സ്ഥാപിച്ചിട്ടുള്ള വി എസിന്റെ അർദ്ധകായ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് അലോഷിയുടെ ഗാനാലാപനം അരങ്ങേറി. ജനനായകൻ നവ മാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ വേലിക്കകത്തു വീടിന്റെ സമീപത്തെ അസംബ്ലി ജങ്ഷനിൽ വൈകിട്ട് പായസവിതരണവും നടത്തി.









0 comments