വിശ്വകർമദിനം ആചരിച്ചു

വിശ്വകർമ മഹാസഭ 555–-ാം നമ്പർ മുഹമ്മ ശാഖയുടെ വിശ്വകർമദിനം അസി. എക്‌സൈസ് ഇൻസ്‌പെക്‌ടർ വി ജയരാജ് ഉദ്ഘാടനംചെയ്യുന്നു
മുഹമ്മ
അഖില കേരള വിശ്വകർമ മഹാസഭ 555–-ാം നമ്പർ മുഹമ്മ ശാഖ നേതൃത്വത്തിൽ വിശ്വകർമദിനം ആചരിച്ചു. മട്ടാഞ്ചേരി അസിസ്‌റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്‌ടർ വി ജയരാജ് ഉദ്ഘാടനംചെയ്‌തു. ശാഖാ പ്രസിഡന്റ് പി ആർ വിശ്വംഭരൻ പടിശേരിൽ അധ്യക്ഷനായി. എസ് ഷൈജു, എൻ സഹദേവൻ, ടി രാധാകൃഷ്‌ണൻ, പി പ്രസന്നകുമാരി, എസ് പ്രസന്നൻ എന്നിവർ സംസാരിച്ചു. കെ ചിത്രകുമാർ സ്വാഗതവും പി ദിലീപ് നന്ദിയും പറഞ്ഞു. എക്‌സൈസ് ഇൻസ്‌പെക്‌ടർ വി ജയരാജ് ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസും ഓട്ടൻതുള്ളലും നടത്തി. 1689–ാം നമ്പർ മുഹമ്മ ശാഖയിൽ വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികളെ പി സാബു അനുമോദിച്ചു. ശാഖാ പ്രസിഡന്റ് കെ ദാസപ്പൻ അധ്യക്ഷനായി. സി പി പുരുഷോത്തമൻ, കെ വേണു, ഗോപാൽ, പി അനിൽകുമാർ, ചന്ദ്രൻ ചാണിവെളി, സോമൻ, ഷീന സാബു, കൃഷ്‌ണമ്മ മുരളി, കെ ആർ സുരേഷ് എന്നിവർ സംസാരിച്ചു. ആലപ്പുഴ അഖില കേരള വിശ്വകർമ മഹാസഭ (എകെവിഎംഎസ്) അമ്പലപ്പുഴ താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ വിശ്വകർമദിനം ആഘോഷിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി രാജഗോപാൽ ദീപപ്രകാശനം നടത്തി. തുടർന്ന് യൂണിയൻ പ്രസിഡന്റ് വി പി ആചാരി പതാക ഉയർത്തി. ഉച്ചയ്ക്ക് ശേഷം തിരുമ്പാടി പേച്ചി അമ്മൻകോവിലിൽനിന്ന് ശോഭായാത്ര ആരംഭിച്ചു. പൊതുസമ്മേളനം എ ഡി തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. വിശിഷ്ട വ്യക്തികളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ആദരിച്ചു. മികച്ച ശാഖയ്ക്ക് കെപിസിസി വൈസ് പ്രസിഡന്റ് എ എ ഷുക്കൂർ പുരസ്കാരം നൽകി. കായിക പ്രതിഭയ്ക്കുള്ള പുരസ്കാരം സിപിഐ ആലപ്പുഴ മണ്ഡലം സെക്രട്ടറി പിഎസ്‌എം ഹുസൈൻ കൈമാറി.









0 comments