ad
Deshabhimani

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ 51.750 കിലോ കഞ്ചാവ്‌ പിടികൂടി

പാലക്കാട് ജങ്‌ഷൻ റെയിൽവേ സ്റ്റേഷനിൽനിന്ന് പിടികൂടിയ കഞ്ചാവ്‌
വെബ് ഡെസ്ക്

Published on Sep 18, 2026, 02:00 AM | 1 min read

പാലക്കാട്

ആർപിഎഫും കസ്റ്റംസ് പ്രിവന്റീവ് ആൻഡ്‌ നാർകോട്ടിക്സ് കൺട്രോൾ യൂണിറ്റും ചേർന്ന്‌ പാലക്കാട് ജങ്‌ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 51.750 കിലോ കഞ്ചാവ്‌ കണ്ടെടുത്തു. വ്യാഴം രാവിലെ 7.30ന്‌ മൂന്നാമത്തെ പ്ലാറ്റ്‌ഫോമിൽ സ്റ്റേഷൻ മാസ്റ്റർ ഓഫീസിനുസമീപത്തെ ബെഞ്ചിനടിയിൽനിന്നാണ്‌ ഉപേക്ഷിക്കപ്പെട്ട നിലയിൽ കഞ്ചാവ്‌ കണ്ടെത്തിയത്‌. അഞ്ച്‌ ബാഗുകളിലായിരുന്നു കഞ്ചാവ്‌. കഞ്ചാവിന് ഏകദേശം 25 ലക്ഷം രൂപയിലധികം വില വരും. ആർപിഎഫ് ഇൻസ്‌പെക്ടർ സി ഗിരീഷ്, ആർപിഎഫ് ക്രൈം പ്രിവൻഷൻ ഡിറ്റക്ഷൻ സ്ക്വാഡ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സജി അഗസ്റ്റിൻ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ജ്ഞാന ആനന്ദ്, പാലക്കാട് കസ്റ്റംസ് പ്രീവന്റീവ് ആൻഡ്‌ നാർകോട്ടിക്സ് കൺട്രോൾ യൂണിറ്റ് ഇൻസ്‌പെക്ടർ ജയൻ, സൂപ്രണ്ട് സി കെ രാജ്കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home