ad
Deshabhimani

ഹിന്ദുത്വ, ന്യൂനപക്ഷ വര്‍ഗീയതകൾ ഒന്നിക്കുന്നു: പി ജയരാജൻ

സിപിഐ എം പട്ടാമ്പി ഏരിയ കമ്മിറ്റി മുതുതലയിൽ സംഘടിപ്പിച്ച സെമിനാറിൽ സിപിഐ എം സംസ്ഥാന 
സെക്രട്ടറിയറ്റ് അംഗം പി ജയരാജൻ സംസാരിക്കുന്നു
വെബ് ഡെസ്ക്

Published on Sep 18, 2026, 02:00 AM | 1 min read

പട്ടാമ്പി

ഹിന്ദുത്വ, ന്യൂനപക്ഷ വര്‍ഗീയതകൾ ഒരു പോയിന്റില്‍ ഒന്നിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി ജയരാജൻ. സിപിഐ എം പട്ടാമ്പി ഏരിയ കമ്മിറ്റി മുതുതലയിൽ സംഘടിപ്പിച്ച സെമിനാറിൽ" വർഗീയതയ്‌ക്കെതിരായ ചെറുത്തുനിൽപ്പ്, ഇന്ത്യയിലും കേരളത്തിലും’ വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ​ എല്ലാ വർഗീയതയെയും എതിർക്കുകയും മതനിരപേക്ഷത സംരക്ഷിക്കലും രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയ്ക്ക് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ​സംസ്ഥാന സെക്രട്ടറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടശേഷം പട്ടാമ്പിയിലെത്തുന്ന പി ജയരാജനെ ഏരിയ സെക്രട്ടറി ടി ഗോപാലകൃഷ്ണൻ സ്വീകരിച്ചു. സംസ്ഥാന കമ്മിറ്റിയിലേക്ക് ക്ഷണിതാവായി തെരഞ്ഞെടുക്കപ്പെട്ട സുബൈദ ഇസഹാഖിനെ ജില്ലാ കമ്മിറ്റി അംഗം എൻ പി വിനയകുമാർ അനുമോദിച്ചു.ബാലസംഘം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന പ്രചാരണ കലാജാഥയുടെ പോസ്റ്റർ പി ജയരാജൻ പ്രകാശിപ്പിച്ചു. പി എസ് ആര്‍ഷ വരച്ച പി ജയരാജന്റെ ചിത്രം അദ്ദേഹത്തിന് കൈമാറി. കൊടുമുണ്ട സ്കൂള്‍ തെരഞ്ഞെടുപ്പില്‍ ചെയര്‍പേഴ്സണായ ടി സി വൈഗയെ അനുമോദിച്ചു. ജില്ലാ കമ്മിറ്റി അംഗം ടി കെ നാരായണദാസ് അധ്യക്ഷനായി. സുബൈദ ഇസഹാഖ്, ജില്ലാ കമ്മിറ്റി അംഗം എൻ പി വിനയകുമാർ, ഏരിയ സെക്രട്ടറി ടി ഗോപാലകൃഷ്ണൻ, ഏരിയ കമ്മിറ്റി അംഗം എം ശങ്കരൻകുട്ടി, മുതിർന്ന സിപിഐ എം നേതാക്കളായ സി എം നീലകണ്ഠൻ, പി സി വാസു എന്നിവർ സംസാരിച്ചു. മുതുതല ലോക്കൽ സെക്രട്ടറി പി ഷൺമുഖൻ സ്വാഗതവും പെരുമുടിയൂർ ലോക്കൽ സെക്രട്ടറി പി എം ഉഷ നന്ദിയും പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home