സിഐടിയു ഏരിയ കൺവൻഷൻ നടത്തി

സിഐടിയു കൊച്ചി ഏരിയ കൺവൻഷൻ ജില്ലാ വൈസ് പ്രസിഡന്റ് കെ വി മനോജ് ഉദ്ഘാടനം ചെയ്യുന്നു
മട്ടാഞ്ചേരി
ലേബർ കോഡ് പിൻവലിക്കണമെന്നും മാധ്യമ സ്ഥാപനങ്ങൾക്കെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും തോപ്പുംപടി മറീന ഹാളിൽ ചേർന്ന സിഐടിയു കൊച്ചി ഏരിയ കൺവൻഷൻ ആവശ്യപ്പെട്ടു.
സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് കെ വി മനോജ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ ജെ മാക്സി അധ്യക്ഷനായി. സോണി കെ ഫ്രാൻസിസ് രക്തസാക്ഷി പ്രമേയവും സി എസ് ഗിരീഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി കെ എ എഡ്വിൻ റിപ്പോർട്ട് അവതരിപ്പിച്ചു.
സി ഐ ടി യു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി ഡി നന്ദകുമാർ, എ പി ലൗലി, കെ എം റിയാദ്, കെ ജെ ആന്റണി, പി ബി ശിവപ്രസാദ് എന്നിവർ സംസാരിച്ചു. കുടിവെള്ളക്ഷാമം പരിഹരിക്കുക, അന്യായമായ പവർകട്ട് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും കൺവൻഷൻ പ്രമേയങ്ങളിലൂടെ ഉന്നയിച്ചു. 31 അംഗ ഏരിയ കമ്മിറ്റിക്കും രൂപം നൽകി. ഭാരവാഹികളായി കെ ജെ മാക്സി (സെക്രട്ടറി), കെ എ എഡ്വിൻ (പ്രസിഡന്റ് ), സി എസ് ഗിരീഷ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.









0 comments