ad
Deshabhimani

വിദ്യാഭ്യാസവകുപ്പിലെ സ്ഥാനക്കയറ്റം; ജീവനക്കാർ പ്രതിഷേധിച്ചു

NGO UNION

കേരള എൻജിഒ യൂണിയനും കെജിഒഎയും ചേർന്ന്‌ കലക്ടറേറ്റിലെ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിന്‌ മുന്നിൽ നടത്തിയ പ്രകടനം എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി ഡി സാജൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 18, 2026, 02:15 AM | 1 min read

കൊച്ചി


വിദ്യാഭ്യാസവകുപ്പിലെ വിവിധ തസ്തികകളിലെ ഒഴിവുകൾ നികത്തി അർഹതപ്പെട്ട ജീവനക്കാർക്ക് സ്ഥാനക്കയറ്റം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്‌ ജീവനക്കാർ പ്രതിഷേധിച്ചു.


കേരള എൻജിഒ യൂണിയനും കെജിഒഎയും ചേർന്ന്‌ കലക്ടറേറ്റിലെ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിനുമുന്നിൽ നടത്തിയ പ്രകടനം എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി ഡി സാജൻ ഉദ്ഘാടനംചെയ്തു.


ഉയർന്ന തസ്തികകളിലെ ഒഴിവുകൾ നികത്താത്തതുമൂലം താഴെയുള്ള തസ്തികകളിലെ ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിനുള്ള അവസരം ഇല്ലാതാക്കുകയാണ്‌. ഇത്‌ ജീവനക്കാരുടെ ജോലിഭാരം വർധിപ്പിക്കുകയും ഓഫീസുകളിലെ ദൈനംദിനപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുകയുമാണ്‌. കെജിഒഎ ജില്ലാ ജോയിന്റ് സെക്രട്ടറി അനൂപ് ദാമോദരൻ, യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ലിൻസി വർഗീസ്, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എ സി ഗിരിജ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജി പ്രശാന്ത്, എ കെ പ്രഭൽ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home