എംജി സര്‍വകലാശാല തെരഞ്ഞെടുപ്പ്
എറണാകുളത്ത് 10 കോളേജുകളില്‍ എസ്എഫ്ഐക്ക് എതിരില്ല

കൂത്താട്ടുകുളം മണിമലക്കുന്ന് ഗവ. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എതിരില്ലാതെ വിജയിച്ച എസ്എഫ്ഐ പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തുന്നു
കൊച്ചി
എംജി സര്‍വകലാശാല കോളേജ് യൂണിയൻ 2026– 27 തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം അവസാനിച്ചപ്പോൾ 40ൽ 16 കോളേജുകളിൽ യൂണിയന്‍ ഉറപ്പിച്ച് എസ്എഫ്ഐ മുന്നേറ്റം. 10 കോളേജുകളില്‍ എതിരില്ലാതെ എസ്എഫ്ഐ പാനല്‍ തെരഞ്ഞെടുക്കപ്പെട്ടു.
അക്വിനാസ് കോളേജ് ഇടക്കൊച്ചി, എംഇഎസ് കൊച്ചി, ഗവ. കോളേജ് മണിമലക്കുന്ന്, സ്റ്റാസ് തൃക്കാക്കര, എസ്എസ്‌വി വളയൻചിറങ്ങര, ആർഎൽവി കോളേജ് തൃപ്പൂണിത്തുറ, ഗവ. കോളേജ് തൃപ്പൂണിത്തുറ, നിർമല കോളേജ് മുളന്തുരുത്തി, ശ്രീ ശാശ്വതീകാനന്ദ കോളേജ് പൂത്തോട്ട, സെന്റ് കുര്യാക്കോസ് കോളേജ് കുറുപ്പംപടി എന്നിവിടങ്ങളിലാണ് എസ്എഫ്ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
സെന്റ് പോൾസ് കളമശേരി, എസ്എന്‍എം മാല്യങ്കര, കെഎംഎം തൃക്കാക്കര, ഗവ. കോളേജ് വൈപ്പിൻ, എംഇഎസ് ചൊവ്വര കോളേജുകളിൽ എസ്എഫ്ഐക്ക് യൂണിയൻ ഉറപ്പാക്കി. പിറവം ബിപിസി കോളേജിൽ ആകെയുള്ള 31 സീറ്റുകളിൽ 12 സീറ്റിൽ എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചു.
കൂത്താട്ടുകുളം മണിമലക്കുന്ന് ഗവ.കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ക്ലാസ് പ്രതിനിധികൾ ഉൾപ്പെടെ 13 സീറ്റിലും എസ്എഫ്ഐ വിജയിച്ചു. അദ്വൈത് സാജു (ചെയർമാൻ), അർച്ചന ഹരിദാസ് (വൈസ് ചെയർപേഴ്‌സൺ), അഷിത സേവ്യർ (ജനറൽ സെക്രട്ടറി), അഭിജിത് മനോജ് (യു യു സി), അഭിഷേക് കൃഷ്ണൻ (മാഗസിൻ എഡിറ്റർ), സംഗീത് രാജ് (ആർട്സ് ക്ലബ് സെക്രട്ടറി) എന്നിവരാണ് എതിരില്ലാതെ വിജയിച്ചത്. വിജയികളെ ഏരിയ പ്രസിഡന്റ് ആകാശ് പ്രസാദ്, സെക്രട്ടറി വിജയ് രഘു എന്നിവർ അഭിവാദ്യം ചെയ്തു. കെഎസ്‌യുവിന് സ്ഥാനാർഥികളെപ്പോലും കിട്ടിയില്ല.










0 comments