ക്യാപ്റ്റൻ രാജു പുരസ്‌കാരം വിജയരാഘവന് സമ്മാനിച്ചു

കോട്ടയം മെഡിക്കൽ കോളേജ് വൃക്കരോഗ വിഭാഗത്തിലെ തിരക്ക്
പത്തനംതിട്ട
നടനും സംവിധായകനുമായ ക്യാപ്റ്റൻ രാജുവിന്റെ എട്ടാം ചരമവാർഷികം സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ ആചരിച്ചു. ക്യാപ്റ്റൻ രാജുവിന്റെ പേരിൽ സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ ഏഴാം പുരസ്കാരം നടൻ വിജയരാഘവന് സംവിധായകൻ ജി മാർത്താണ്ഡൻ സമ്മാനിച്ചു. കോട്ടയത്ത് ഒളശ്ശയിൽ നടന്ന പുരസ്‌കാര വിതരണ ചടങ്ങിൽ ക്യാപ്റ്റൻ രാജു പുരസ്കാര സമതി സെക്രട്ടറി സലിം പി ചാക്കോ അധ്യക്ഷനായി. സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല കൺവീനർ പി സക്കീർ ശാന്തി പ്രശസ്തി പത്രം കൈമാറി. രക്ഷാധികാരി സുനിൽ മാമൻ കൊട്ടുപ്പള്ളിൽ, പുതുമുഖ നടൻ ജെറോം, എം എൻ സനൂപ് എന്നിവർ സംസാരിച്ചു. ചരമവാർഷികത്തോടനുബന്ധിച്ച് ഓമല്ലൂർ - പുത്തൻപീടിക നോർത്ത് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലെ കല്ലറയിൽ പുഷ്പാർച്ചന നടന്നു.









0 comments