കർഷകസംഘം പതാകജാഥയെ വരവേറ്റു

ആലപ്പുഴയിൽ നടക്കുന്ന കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തിന്റെ പതാകജാഥയെ മുണ്ടക്കയത്ത് സ്വീകരിക്കുന്നു

സ്വന്തം ലേഖകൻ
Published on Sep 18, 2026, 02:21 AM | 1 min read
മുണ്ടക്കയം
ആലപ്പുഴയിൽ നടക്കുന്ന കേരള കർഷകസംഘം സംസ്ഥാന സമ്മേളന നഗറിൽ ഉയർത്താനുള്ള പതാക ജാഥയ്ക്ക് ജില്ലയിൽ വൻ സ്വീകരണം നൽകി. ഇടുക്കി ജില്ലയിലെ അമരാവതിയിൽ കിസാൻ സഭ അഖിലേന്ത്യ വർക്കിങ് കമ്മിറ്റിയംഗം എം എം മണി ഉദ്‌ഘാടനം ചെയ്ത ജാഥയെ മുണ്ടക്കയത്ത് കർഷകരും കുടുംബാംഗങ്ങളും കർഷകസംഘം നേതാക്കളും ചേർന്ന് ജില്ലയിലേക്ക് സ്വീകരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ, ജില്ലാ സെക്രട്ടറിയറ്റംഗം കെ രാജേഷ്, സിഐടിയു ജില്ലാ പ്രസിഡന്റ് റജി സഖറിയ, കർഷകസംഘം നേതാക്കളായ കെ എം രാധാകൃഷ്ണൻ, പി ഷാനവാസ്, ഷെമീം അഹമ്മദ്, വി എം ഷാജഹാൻ, സജിൻ വി വട്ടപ്പള്ളി, വിവിധ വർഗബഹുജന സംഘടനാ ഭാരവാഹികൾ എന്നിവർ ചേർന്ന് കോസ് വേ ജങ്‌ഷനിൽ സ്വീകരിച്ചു. ചെണ്ടമേളത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ മുണ്ടക്കയം ടൗണിലേക്ക് ആനയിച്ചു. തുടർന്ന് ചേർന്ന സ്വീകരണ സമ്മേളനത്തിൽ എം ജി രാജു അധ്വക്ഷനായി. ജാഥാ ക്യാപ്റ്റൻ സംഘടനയുടെ വൈസ് പ്രസിഡന്റ് എസ് കെ പ്രീജ, വൈസ് ക്യാപ്റ്റൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി വി എം ഷൗക്കത്ത്, ജാഥാ മാനേജർ കിസാൻസഭ അംഗം ഓമല്ലൂർ ശങ്കരൻ എന്നിവർ സംസാരിച്ചു. പൊൻകുന്നത്ത് നൽകിയ സ്വീകരണത്തിൽ കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം ആർ നരേന്ദ്രനാഥ്, സിപിഐ എം ഏരിയ സെക്രട്ടറി വി ജി ലാൽ, ജില്ലാ കമ്മിറ്റിയംഗങ്ങളായ ഗിരീഷ് എസ് നായർ, ബി സുരേഷ്‌കുമാർ, കർഷകസംഘം ഏരിയ പ്രസിഡന്റ് ബെജു കെ ചെറിയാൻ, സെക്രട്ടറി ജേക്കബ് മാത്യു, ട്രഷറർ സി മനോജ്, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ ശ്രീധർ, ഏരിയ സെക്രട്ടറിമാരായ വി ഡി വിജയകുമാർ, ടി എസ് ജയൻ എന്നിവർ സംസാരിച്ചു. ചങ്ങനാശേരിയിൽ നൽകിയ സ്വീകരണത്തിൽ കർഷകസംഘം ജില്ലാ പ്രസിഡന്റ് ജോസഫ് ഫിലിപ്പ്, ഏരിയ പ്രസിഡന്റ് പി അനിൽകുമാർ എന്നിവർ സംസാരിച്ചു.









0 comments