ജാഗ്രതാസമിതി പരിശീലനം

ജാഗ്രതാസമിതി പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
വനിത ശിശു വികസന വകുപ്പും ജില്ലാ പഞ്ചായത്തും ചേർന്ന് സംഘടിപ്പിച്ച ജില്ലാ ജാഗ്രതാസമിതി പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്‌തു. സ്ഥിരംസമിതി അധ്യക്ഷൻ ടി എസ് താഹ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പദ്ധതി നിര്‍വഹണത്തിന്റെ ഭാഗമായാണ് പരിശീലനം. ശിശു വികസന പദ്ധതി ഓഫീസര്‍മാര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ക്കാണ് പരിശീലനം നൽകിയത്. കില ഫാക്കല്‍റ്റി കെ ജി ശശികല, അഡ്വ. ശ്രീമതി രവീന്ദ്രന്‍ എന്നിവർ ക്ലാസെടുത്തു. ജില്ലാ വനിത ശിശു വികസന ഓഫീസര്‍ വി എസ് ഷിംന, ഐസിഡിഎസ് സെല്‍ പ്രോഗ്രാം ഓഫീസര്‍ ജെ മായാലക്ഷ്‌മി, സീനിയര്‍ സൂപ്രണ്ട് കെ ആർ ജോളി, ജൂനിയര്‍ സൂപ്രണ്ട് പി ഷീബ എന്നിവര്‍ സംസാരിച്ചു.









0 comments