ad
Deshabhimani

വൈക്കം മുഹമ്മദ് ബഷീർ അനുസ്‌മരണവും അനുമോദനവും

anusmaranam

പുന്തല ഗ്രാമദീപം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്‌മരണവും പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കുള്ള അനുമോദനവും സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 06, 2026, 12:44 AM | 1 min read

ചെങ്ങന്നൂർ

പുന്തല ഗ്രാമദീപം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്‌മരണവും പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. സജി ചെറിയാൻ എംഎൽഎ സമ്മേളനം ഉദ്ഘാടനംചെയ്‌തു. ‘ബഷീർ വെളിച്ചത്തിന്റെ പ്രവാചകൻ’ എന്ന വിഷയം മാവേലിക്കര എ ആർ സ്‌മാരക സമിതി സെക്രട്ടറി പ്രൊഫ. വി ഐ ജോൺസൻ അവതരിപ്പിച്ചു. ഗ്രന്ഥശാല പ്രസിഡന്റ്‌ വി കെ ബിനുകുമാർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ടി വിശ്വനാഥൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി ആർ വിജയകുമാർ, ബി ബാബു, വെൺമണി പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഖദീജ, ടി ജയശ്രീ, ഗ്രന്ഥശാലാ സെക്രട്ടറി എം ഐ ബദറുദ്ദീൻ, കെ രവി, ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം കെ എൻ രാജേഷ്, ടി എൻ അനീഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home