ഭൂഗർഭ വൈദ്യുതികേബിള്‍ പദ്ധതി ഉദ്ഘാടനംചെയ്‍തു

ചുനക്കര തിരുവൈരൂര്‍ മഹാദേവര്‍ ക്ഷേത്രത്തിലെ ആറാട്ട് ഉത്സവവുമായി ബന്ധപ്പെട്ട് വൈദ്യുതികേബിള്‍ സ്ഥാപിക്കുന്ന പദ്ധതി എം എസ് അരുണ്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനംചെയ്യുന്നു
ചാരുംമൂട്
നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രത്തിലും ചുനക്കര തിരുവൈരൂര്‍ മഹാദേവര്‍ ക്ഷേത്രത്തിലും ഉത്സവവുമായി ബന്ധപ്പെട്ട് ഭൂഗർഭ വൈദ്യുതികേബിള്‍ സ്ഥാപിക്കുന്ന പദ്ധതി മന്ത്രി കെ കൃഷ്ണന്‍കുട്ടി ഓണ്‍ലൈനായി ഉദ്ഘാടനംചെയ-്തു. ചുനക്കര ക്ഷേത്രത്തില്‍ നടന്ന പരിപാടി എം എസ് അരുണ്‍ കുമാര്‍ എംഎല്‍എ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ ആർ അനില്‍ കുമാര്‍ അധ്യക്ഷനായി. ഹരിപ്പാട് വൈദ്യുതി സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ എ നൗഷാദ് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രജനി, സിപിഐ എം ചാരുംമൂട് ഏരിയ സെക്രട്ടറി ബി ബിനു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബീനാ റഹീം, സ്ഥിരം സമിതി അധ്യക്ഷരായ വി കെ രാധാകൃഷ്ണന്‍, ജയലക്ഷ്മി ശ്രീകുമാര്‍, പഞ്ചായത്തംഗം സി അനു, ചുനക്കര ദേവസ്വം പ്രസിഡന്റ് യു അനില്‍ കുമാര്‍, സെക്രട്ടറി ആര്‍ സുരേഷ് കുമാര്‍, കെഎസ്ഇബി മാവേലിക്കര ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ വിനു ഉണ്ണിത്താന്‍ എന്നിവര്‍ സംസാരിച്ചു. പടനിലം പരബ്രഹ്മ ക്ഷേത്ര ഗ്രൗണ്ടിൽ നടന്ന സമ്മേളനം എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. നൂറനാട് പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷ് അധ്യക്ഷയായി. മുൻ ദേവസ്വം ബോർഡ് അംഗം കെ രാഘവൻ, ജേക്കബ് ഉമ്മൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രജനി, വൈസ് പ്രസിഡന്റ് ജി പുരുഷോത്തമൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പി സോണി , ബ്ലോക്ക് പഞ്ചായത്ത് അംഗം വൃന്ദ , ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് രാധാകൃഷ്ണൻ രാധാലയം, സെക്രട്ടറി കെ രമേശ്, ക്ഷേത്ര ഉത്സവ കമ്മിറ്റി കൺവീനർ സുരേഷ് പാറപ്പുറം എന്നിവർ സംസാരിച്ചു.









0 comments