ad
Deshabhimani

മിനിമം വേതനം 21,000

യുഡിഎഫ് സർക്കാർ വാക്കുപാലിക്കണം: ആശ വർക്കേഴ്‌സ് യൂണിയൻ

ashaworker

ആശാ വര്‍ക്കേഴ്സ‍് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം വി എസ് നഗറിൽ (പുന്നപ്ര വയലാര്‍ സ്‍മാരക ഹാള്‍)
സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാര്‍ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 31, 2026, 02:01 AM | 1 min read

ആലപ്പുഴ

ആശമാരുടെ പേരിൽ ഒരുക്കിയ സമരപ്പന്തലിലെത്തി വി ഡി സതീശൻ നൽകിയ മിനിമം വേതനം 21,000 രൂപ എന്ന വാഗ്‌ദാനം യുഡിഎഫ് സർക്കാർ പാലിക്കണമെന്ന് ആശ വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) സമ്മേളനം ആവശ്യപ്പെട്ടു. ആശമാരെ തൊഴിലാളികളായി അംഗീകരിക്കുക, മിനിമം വേതനം, ഇഎസ്ഐ, പിഎഫ് എന്നിവ നടപ്പാക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ സമ്മേളനം പുന്നപ്ര–വയലാർ സ്‍മാരക ഹാളിൽ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്‌‍‍തു. പ്രസിഡന്റ് മുംതാസ് സലാം അധ്യക്ഷയയി. യൂണിയൻ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എം ബി പ്രഭാവതി സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. സിഐടിയു ആലപ്പുഴ സൗത്ത് ഏരിയ സെക്രട്ടറി പി പി പവനൻ, യൂണിയൻ ജില്ലാ സെക്രട്ടറി ഗീതാഭായി, പ്രസന്ന സതീഷ്‍ണകുമാർ എന്നിവർ സംസാരിച്ചു. നൂറുകണക്കിന് ആശമാർ പങ്കെടുത്ത്‌ നഗരം ചുറ്റി പ്രകടനവും നടത്തി. ഭാരവാഹികളായി മുംതാസ് സലാം (പ്രസിഡന്റ്), രേഖ ചന്ദ്രൻ, വിജയമ്മ, സരിത, അംബികദേവി, മേഴ്സി ജോബ് (വൈസ്‌പ്രസിഡന്റുമാർ), ഗീതാഭായി (ജനറൽ സെക്രട്ടറി), വി സി റോസമ്മ, സുഷമ, സിന്ധു അജയഘോഷ്, അജിതകുമാരി, ബിന്ദു അശോകൻ (ജോയിന്റ് സെക്രട്ടറിമാർ), പ്രസന്ന സതീഷ്‍ണകുമാർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home