ഐ വി ദാസിന് സ്‌മരണാഞ്‌ജലി

ചേർത്തല തെക്ക് സഹകരണബാങ്കും മോത്തിലാൽ സ്‌മാരക വായനശാലയും ചേർന്ന് സംഘടിപ്പിച്ച ഐ വി ദാസ് അനുസ്‌മരണം സിപിഐ എം ഏരിയ സെക്രട്ടറി ബി സലിം ഉദ്‌ഘാടനംചെയ്യുന്നു
ചേർത്തല
ചേർത്തല തെക്ക് സഹകരണബാങ്കും മോത്തിലാൽ സ്‌മാരക വായനശാലയും ചേർന്ന് ഐ വി ദാസിനെ അനുസ്‌മരിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി ബി സലിം ഉദ്‌ഘാടനംചെയ്‌തു. വായനശാല പ്രസിഡന്റ് കെ രമേശൻ അധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിലംഗം എം എൻ ഹരികുമാർ അനുസ്‌മരണപ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഇ കെ ഗോപി, സെക്രട്ടറി പി എം പ്രമോദ്, ആർ സുഖലാൽ, പി ആർ പ്രകാശൻ, ഡി പ്രകാശൻ, എം എൽ ഉണ്ണി, എ അജയൻ, ടി എൽ ജേക്കബ്, മീനു സോയൂസ് എന്നിവർ സംസാരിച്ചു. റീഡേഴ്‌സ് ഫോറം സെക്രട്ടറി കെ ആർ ഷീബ സ്വാഗതവും മനോജ് ആർ ചന്ദ്രൻ നന്ദിയുംപറഞ്ഞു.











0 comments