ad
Deshabhimani

സിറിയക്‌ എബ്രഹാമിന്‌ 
സ്‌മരണാഞ്‌ജലി

റെവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം ഹൈസ്‌ക‍ൂൾ വിഭാഗം മലയാളം പ്രസംഗമത്സര വിജയി എടത്വ സെന്റ്‌ മേരീസ്‌ 
ജിഎച്ച്‌എസ്‌എസിലെ എസ്‌ അമ്മുവിന്‌ വയലാറിൽ സിറിയക്‌ എബ്രഹാം അനുസ്‌മരണവേദയിൽ കുക്കു പരമേശ്വരൻ 
എൻഡോവ്‌മെന്റ് സമ്മാനിക്കുന്നു

റെവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം ഹൈസ്‌ക‍ൂൾ വിഭാഗം മലയാളം പ്രസംഗമത്സര വിജയി എടത്വ സെന്റ്‌ മേരീസ്‌ 
ജിഎച്ച്‌എസ്‌എസിലെ എസ്‌ അമ്മുവിന്‌ വയലാറിൽ സിറിയക്‌ എബ്രഹാം അനുസ്‌മരണവേദയിൽ കുക്കു പരമേശ്വരൻ 
എൻഡോവ്‌മെന്റ് സമ്മാനിക്കുന്നു

വെബ് ഡെസ്ക്

Published on Jun 24, 2026, 12:57 AM | 1 min read

ചേർത്തല

പ്രഭാഷകനും സാമൂഹ്യ–രാഷ്‌ട്രീയ പ്രവർത്തകനുമായിരുന്ന സിറിയക്‌ എബ്രഹാമിന്‌ 16–ാം ചരമവാർഷിക ദിനത്തിൽ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന്‌ സ്‌മരണാഞ്‌ജലി അർപ്പിച്ചു. വയലാറിലെ സിറിയക്‌ സ‍ൗഹൃദവേദി നേതൃത്വത്തിലായിരുന്നു സംഘാടനം. ചലച്ചിത്രതാരം കുക്കു പരമേശ്വരൻ അനുസ്‌മരണയോഗം ഉദ്‌ഘാടനംചെയ്‌തു. റെവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം ഹൈസ്‌കൂൾ വിഭാഗം മലയാളം പ്രസംഗമത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ എടത്വ സെന്റ്‌ മേരീസ്‌ ജിഎച്ച്‌എസ്‌എസ്‌ വിദ്യാർഥിനി എസ്‌ അഞ്‌ജുവിന്‌ കുക്കു പരമേശ്വരൻ എൻഡോവ്‌മെന്റ്‌ സമ്മാനിച്ചു. ​വയലാർ രാമവർമ മെമ്മോറിയൽ ഗവ. എച്ച്‌എസ്‌എസിൽ എല്ലാ വിഷയത്തിനും എ പ്ലസ്‌ നേടുകയും മലയാളത്തിന്‌ ഉയർന്ന മാർക്ക്‌ ലഭിക്കുകയുംചെയ്‌തവരെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു മുരളി അനുമോദിച്ചു. കത്തെഴുത്ത്‌ മത്സരവിജയികളെ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌പ്രസിഡന്റ്‌ സിന്ധു വാവക്കാട്‌ അനുമോദിച്ചു. ​സ‍ൗഹൃദവേദി പ്രസിഡന്റ്‌ ടി വി സന്തോഷ്‌കുമാർ അധ്യക്ഷയായി. പഞ്ചായത്തംഗം രമ്യ രവീന്ദ്രൻ, എസ്‌ അമ്മു എന്നിവർ സംസാരിച്ചു. സ‍ൗഹൃദവേദി സെക്രട്ടറി ടി ജി വേണുഗോപൻപിള്ള സ്വാഗതവും ജോയിന്റ്‌ സെക്രട്ടറി എം കെ മധു നന്ദിയുംപറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home