print edition കാപ്പ കേസ് പ്രതിയെ സംരക്ഷിക്കുന്നത് നിയമവാഴ്‌ചയോടുള്ള വെല്ലുവിളി: സജി ചെറിയാൻ

തിരുവനന്തപുരം: കാപ്പ കേസ് പ്രതിയായ കൗൺസിലറെ സംരക്ഷിക്കുന്ന നിലപാട് ജനാധിപത്യ സംവിധാനങ്ങളോടും നിയമവാഴ്‌ചയോടുമുള്ള വെല്ലുവിളിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സജി ചെറിയാൻ.
നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണ്. ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടയാളെ കൗൺസിലറായി തുടരാൻ അനുവദിക്കുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നത്. കോർപറേഷന്റെ ജനാധിപത്യപാരമ്പര്യത്തെയും അന്തസ്സിനെയും അവഹേളിക്കുന്ന സമീപനമാണ് ബിജെപി ഭരണസമിതി സ്വീകരിക്കുന്നത്. കൗൺസിലിന്റെ വിശ്വാസ്യതയും ജനങ്ങളുടെ താൽപ്പര്യവും സംരക്ഷിക്കാൻ സുഗതനെ കൗൺസിലിൽനിന്ന് പുറത്താക്കാനുള്ള നടപടിയെടുക്കണം. കൗൺസിൽ യോഗം വിളിച്ചുചേർത്ത് ആവശ്യമായ തീരുമാനം കൈക്കൊള്ളാൻ മേയറും സെക്രട്ടറിയും തയ്യാറാകണമെന്നും റിലേ സത്യഗ്രഹസമരം ഉദ്ഘാടനംചെയ്‌ത് സജി ചെറിയാൻ പറഞ്ഞു.









0 comments