100 വയസായ മുത്തശ്ശിക്ക് ആദരം

100 വയസുള്ള ചെന്നിത്തല കാരാഴ്മ തെക്കേമേക്കാട്ട് തെക്കേതിൽ ചെല്ലമ്മയെ പഞ്ചായത്തംഗം ശാലിനിയും എൻഎസ്എസ് വളണ്ടിയേഴ്സും ചേർന്ന് ആദരിക്കുന്നു
മാന്നാർ
ചെന്നിത്തല കാരാഴ്മ തെക്കേമേക്കാട്ട് തെക്കേതിൽ നൂറുവയസുള്ള ചെല്ലമ്മയെ കുരട്ടിക്കാട് ശ്രീ ഭുവനേശ്വരി ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്‌എസിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. ചെന്നിത്തല മഹാത്മാ ഗേൾസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച സപ്തദിന സഹവാസ ക്യാമ്പിനോടനുബന്ധിച്ചാണ് കർഷകത്തൊഴിലാളിയായ ചെല്ലമ്മയെ ആദരിച്ചത്. പരസഹായമില്ലാതെ ചെല്ലമ്മ സ്വന്തം കാര്യങ്ങൾ ചെയ്യുമെന്ന് മരുമകൾ ജയപ്രഭ കുട്ടികളോട് പറഞ്ഞു.
പഞ്ചായത്തംഗം ശാലിനിയും എൻഎസ്എസ് വളന്റിയർമാരും ചേർന്ന് ചെല്ലമ്മയെ പൊന്നാട അണിയിച്ചു. മാനേജിങ് കമ്മിറ്റി സെക്രട്ടറി ജി ഗണേഷ് കുമാർ, കമ്മിറ്റിയംഗം ശശിധരൻപിള്ള, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ കെ ബിനു, പ്രോഗ്രാം ഓഫീസർ നിഷാ രാജ്, ക്യാമ്പ് കോ–ഓർഡിനേറ്റർ എം കെ രമേഷ്‌കുമാർ, വളന്റിയർ ലീഡർമാരായ ആദർശ്, സംവൃത എന്നിവർ പങ്കെടുത്തു.










0 comments