ജീവന് ഭീഷണിയായി മരശിഖരങ്ങൾ

മുട്ടേൽ പള്ളിയുടെ അടുത്തുള്ള 11 കെവി കമ്പിയിൽ വള്ളിചെടി പടർന്ന് കയറി ഷോട്ട്സർക്യൂട്ട് ഉണ്ടായി തീകത്തിയ നിലയിൽ
മാന്നാർ
സംസ്ഥാന പാതകളുടെ അരികിലെ കാലപ്പഴക്കമേറിയ കൂറ്റൻ മരങ്ങളുടെ ശിഖരങ്ങൾ അപകട ഭീഷണി. പരുമല ചെങ്ങന്നൂർ റോഡിൽ പരുമല ആശുപത്രിക്ക് സമീപത്തെ റോഡിൽ ശക്തമായ കാറ്റിൽ മരശിഖിരം ഒടിഞ്ഞു വീണ് ഗതാഗതം ഏറെ നേരം തടസപ്പെട്ടു. പ്രദേശത്തെ ആംബുലൻസ് ഡ്രൈവർമാരാണ് മരക്കമ്പ് വെട്ടി മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്. കുട്ടമ്പേരൂർ ഇട്ടിനായർ കടവ് പാലത്തിന് (മുട്ടേൽ പാലം) കിഴക്കുവശം മുതൽ റോഡിന്റെ ഇരുവശങ്ങളിലും നിൽക്കുന്ന കൂറ്റൻമരങ്ങൾ ഏതുനിമിഷവും കടപുഴകാവുന്ന അവസ്ഥയിലാണ്. കഴിഞ്ഞയാഴ്ച രാത്രി എണ്ണയ്ക്കാട് സ്വദേശി കൊയ്തോടത്ത് സന്തോഷ് ജോർജും കുടുംബവും സഞ്ചരിച്ച കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു. അത്ഭുതകരമായാണ് കാർ യാത്രക്കാർ രക്ഷപ്പെട്ടത്. ചില്ലകൾ ഹൈടെൻഷൻ കമ്പികളുടെ മുകളിലേക്ക് നിൽക്കുന്നതിനാൽ കാറ്റിലോ മഴയിലോ വൈദ്യുതാഘാതത്തിനോ ഷോർട്ട് സർക്യൂട്ടിനോ കാരണമാകും. മരച്ചില്ലകൾ തട്ടി വൈദ്യുതിക്കമ്പികൾ പൊട്ടിവീഴാനോ വൈദ്യുത തൂണുകൾക്ക് ബലക്ഷയം സംഭവിക്കാനോ സാധ്യതയുണ്ട്. റോഡരികിലെ കാലപ്പഴക്കമേറിയ മരശിഖരങ്ങൾ മുറിച്ചുമാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. മുട്ടേൽ പള്ളിയുടെ അടുത്തുള്ള 11 കെവി കമ്പിയിൽ വള്ളിച്ചെടി പടർന്ന് കയറി ഷോട്ട്സർക്യൂട്ട് ഉണ്ടായതും ആശങ്ക പരത്തി.










0 comments