പവര്‍കട്ട്
വ്യാപാരികൾ നട്ടുച്ചയ്‌ക്ക് പന്തംകൊളുത്തി സമരം

ആലപ്പുഴ വൈദ്യുതി ഭവനിലേക്ക് വ്യാപാരി വ്യവസായി സമിതി നോർത്ത് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി വി ബൈജു ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
യുഡിഎഫ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പവർകട്ടിൽ പ്രതിഷേധവുമായി വ്യാപാരികള്‍. വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ ജില്ലയിൽ ഏരിയ കേന്ദ്രങ്ങളിൽ പകൽ 12ന് പന്തംകൊളുത്തി പ്ര പ്രകടനവും ധർണയും സംഘടിപ്പിച്ചു. ആലപ്പുഴ വൈദ്യുതിഭവനിലേക്ക് നോർത്ത് ഏരിയ കമ്മിറ്റിയുടെ പ്രതിഷേധപ്രകടനവും ധർണയും സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി വി ബൈജു ഉദ്ഘാടനംചെയ്‍തു. അപ്രഖ്യാപിത പവർകട്ടും വൈദ്യുതി ബോർഡിന്റെ അനാസ്ഥയുംമൂലം ബേക്കറികളും ഹോട്ടലുകളും നടത്തുന്ന വ്യാപാരികൾ ബഹുഭൂരിപക്ഷവും പ്രതിസന്ധി നേരിടുകയാണ്. ഫ്രിഡ്‍ജുകളിലും ഫ്രീസറുകളിലും സൂക്ഷിക്കേണ്ട സാധനങ്ങൾ കേടുവരുന്നുവെന്നും ടി വി ബൈജു പറഞ്ഞു. മണി മോഹൻ, കെ എക്‍സ് ജോപ്പൻ, ഇ ജെ ഷമീർ, പി എം വർഗീസ്,ജെയിംസ് എന്നിവർ സംസാരിച്ചു.










0 comments