"ഇനിയില്ല ആ ദുരിതകാലം’

ശരത്ത് പെരുമ്പളം ഫെയ്‌സ്‌ബുക്കിൽ പങ്കുവെച്ച ചിത്രം
ആലപ്പുഴ
‘ഈ കഷ്‌ടപ്പാട് മാറാൻ ഇനി മണിക്കൂറുകൾ മാത്രം. നാളെയുടെ പുലരി ഈ സങ്കടങ്ങൾ തുടച്ചുമാറ്റും’– പെരുമ്പളം ദ്വീപിലേക്കുള്ള ജങ്കാർ കാത്ത് വടുതല ബോട്ടുജെട്ടിയിൽ രാത്രി മുഴുവനും കാത്തിരിക്കുന്ന ചിത്രത്തോടൊപ്പം കലാകാരനും മാധ്യമപ്രവർത്തകനുമായ ശരത്ത് പെരുമ്പളം ഫെയ്‌ബുക്കിൽ പങ്കുവച്ചു. പെരുമ്പളംകാരുടെ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന്റെ നൊമ്പരമുണ്ട് ശരത്തിന്റെ കുറിപ്പിൽ. ഒരിക്കലും സാധ്യമാകില്ലെന്ന് കരുതിയ സ്വപ്‌നം കൺമുമ്പിൽ യാഥാർഥ്യമാകുന്നതിന്റെ സന്തോഷവും. വെള്ളി പുലർച്ചെ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് പാലം യാഥാർഥ്യമാകുന്നതിൽ പെരുമ്പളം നിവാസികളുടെ സന്തോഷം പങ്കുവച്ചത്.
‘ജങ്കാർ കിട്ടാതെ കിടക്കുന്ന അവസാന ആൾക്കാർ ആയിരിക്കാം ഇത്. അവസാനദിവസവും ആ കഷ്‌ടപ്പാട് അനുഭവിക്കാൻ ഭാഗ്യമുണ്ടായി. ഈ കഷ്‌ടപ്പാട് മാറാൻ ഇനി മണിക്കൂറുകൾ മാത്രം. പാലത്തിന്റെ ആഘോഷച്ചടങ്ങുകളുടെ ഭാഗമായി എത്തിയ 50 കലാകാരന്മാർ ആ ദിനത്തിന്റെ ചൂടറിഞ്ഞു. ഇനി ഇതിന്റെ ആവശ്യം വരില്ലല്ലോ എന്ന സന്തോഷത്തിൽ എല്ലാരും പിരിഞ്ഞു. രാത്രി 10.45 മുതൽ സ്‌പെഷ്യൽ ജങ്കാർ കാത്ത് നിന്നു. നിർഭാഗ്യവശാൽ 4.55 വരെ കാത്തിരിപ്പ് നീണ്ടു. നാളെയുടെ പുലരി ഈ സങ്കടങ്ങൾ തുടച്ചുമാറ്റും’– ശരത്തിന്റെ ഫെയ്‌സ്‌ബുക്ക് പോസ്‌റ്റ് ഇങ്ങനെ നീളുന്നു.










0 comments