എസ്‌എൻ കോളേജിൽ ‘ഈ മനോഹര തീരം’

ചേർത്തല ശ്രീനാരായണ കോളേജിൽ വയലാർ കാവ്യോത്സവം കവി കെ വി രതീഷ് ഉദ്ഘാടനംചെയ്യുന്നു
കഞ്ഞിക്കുഴി
വയലാർ രാമവർമയുടെ 50–ാംചരമവാർഷികത്തിന്റെ ഭാഗമായി ചേർത്തല ശ്രീനാരായണ കോളേജിൽ മലയാളവിഭാഗവും ഒ എസ് സഞ്‌ജീവ് സ്‌മാരക സഞ്‌ജീവനം സാംസ്‌കാരികസമിതിയും ചേർന്ന് വയലാർ കാവ്യോത്സവം ‘ഈ മനോഹര തീരം’ സംഘടിപ്പിച്ചു. കവിയും സാക്ഷരതാമിഷൻ ജില്ലാ കോ– ഓർഡിനേറ്ററുമായ കെ വി രതീഷ് ഉദ്ഘാടനംചെയ്‌തു. പ്രിൻസിപ്പൽ ഡോ. ടി പി ബിന്ദു അധ്യക്ഷയായി. വകുപ്പ് മേധാവി ടി ആർ രതീഷ് ആമുഖപ്രഭാഷണം നടത്തി. ഡോ. എം എസ് ബിജു സംസാരിച്ചു. എം എസ് ശ്രീകാന്ത്, വിനോദ് ജേക്കബ്, ഡോ. പി കെ നിധീഷ്‌കുമാർ, ടി എസ് സർഷ, ഷീമ രാജൻ, പി എസ് ശിവപ്രിയ, എം എ നിരഞ്‌ജന, അംവൃദ സുനിൽ, ഡിവൈൻ റോസ് സെബാസ്‌റ്റ്യൻ, ടീന ബിനു എന്നിവർ വയലാറിന്റെ കവിതകളും ഗാനങ്ങളും അവതരിപ്പിച്ചു. ഡോ. ഷീജ ജോർജ്, ഡോ. എൻ സവിത, പി പി അഭിരാമി, എം പി മേഘ, എസ് വൈഷ്‌ണവി, എസ് ഭവ്യശ്രീ മാലിക എന്നിവർ വയലാറിന്റെ ഗാനങ്ങളുടെ നൃത്താവിഷ്‌കാരം അവതരിപ്പിച്ചു.









0 comments