ad
Deshabhimani

അവരുടെ ആരംഭം അക്ഷരത്തോണിയിൽ

തമ്പകച്ചുവട് ഗവ. യുപി സ്‌കൂളിൽ അഡ്മിഷൻമേള  പ്രവേശനഫോറം സ്വീകരിച്ച് പഞ്ചായത്ത്‌ പ്രസിഡന്റ് 
ദീപ്തി അജയകുമാർ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jan 29, 2026, 01:16 AM | 1 min read

മണ്ണഞ്ചേരി

തമ്പകച്ചുവട് ഗവ. യുപി സ്‌കൂളിൽ പ്രീ പ്രൈമറി, ഒന്നാം ക്ലാസുകളിലേക്ക് ചേരാനെത്തുന്നവരെയും കാത്ത്‌ അക്ഷരത്തോണിയുണ്ട്‌ സ്‌കൂൾ മുറ്റത്ത്‌. തുടക്കം 26 എന്ന പേരിൽ സംഘടിപ്പിക്കുന്ന അഡ്‌മിഷൻ മേളയുടെ ഭാഗമായി തോണിയുടെ ആകൃതിയിൽ ഒരുക്കിയ ഫോട്ടോ ബൂത്ത് ആകർഷകമായി. അഞ്ചാം ക്ലാസിലെ ആഗ്നേയയുടെ അച്ഛൻ ഗണേഷാണ് അഡ്മിഷൻ മേളയ്‌ക്കായി വള്ളത്തിന്റെ മാതൃക ഉണ്ടാക്കിയത്. ‘അക്ഷരത്തോണിയേറി അറിവിന്റെ തീരമണയാൻ' എന്ന പേരിലാണ്‌ ഫോട്ടോ ബൂത്ത്‌. അടുത്ത അധ്യയനവർഷത്തേക്ക്‌ 129 കുട്ടികൾ ചേർന്നു. മേളയോടനുബന്ധിച്ച് പ്രൈമറി കുട്ടികളുടെ മികവുകളുടെ പ്രദർശനവുമുണ്ടായി. ​പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി അജയകുമാർ മേള ഉദ്ഘാടനംചെയ്‌തു. പിടിഎ പ്രസിഡന്റ് ഇ കെ ജ്യോതിഷ്‌കുമാർ അധ്യക്ഷനായി. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ വി കെ ഉല്ലാസ്, പഞ്ചായത്ത്‌ അംഗം അനിൽ ചാണാശേരി, പിടിഎ അംഗം വി ത്യാഗരാജൻ, പ്രഥമാധ്യാപിക എം ഉഷാകുമാരി, അധ്യാപിക പി മോഹന എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home