വൃശ്ചികോത്സവം ഇന്ന് തുടങ്ങും

പടനിലം പരബ്രഹ്മക്ഷേത്രത്തിലെ വൃശ്ചിക ഉത്സവത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്ര ക്ഷേത്രാങ്കണത്തിൽ എത്തിയപ്പോള്‍
ചാരുംമൂട്
നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചിക മഹോത്സവം 17മുതൽ 28വരെ നടക്കും. ചൊവ്വ രാത്രി 7ന് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. എസ് അരുൺ കുമാർ എംഎൽഎ കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. രാത്രി 8ന് നാടകം - രാവണൻ. 18ന് രാത്രി ഏഴിന് കാർഷിക സമ്മേളനം പി പ്രസാദ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ പുരസ്കാര സമർപ്പണം നടത്തും. രാത്രി 8ന് നാടകം- ചാപ്ലിൻ കുഞ്ഞൂട്ടൻ. 19ന് രാത്രി 7ന് യുവജന സമ്മേളനം എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. രാത്രി 8ന് നാടകം -മഗധ. 20ന് രാത്രി 7ന് വയലിൻ ഫ്യൂഷൻ, രാത്രി 8ന് ഗാനമേള. 21ന് രാത്രി 7ന് കലാസാഹിത്യ സമ്മേളനം, രാത്രി 8ന് നൃത്ത നാടകം -ഗുരുദക്ഷിണ. 22ന് രാത്രി 8.30ന് മാജിക് ഷോ. 23ന് രാത്രി 8.30ന് നാടൻപാട്ട് . 24ന് രാവിലെ 10ന് വിദ്യാഭ്യാസ സമ്മേളനം മുൻ എംഎൽഎ പി എൻ പ്രമോദ് നാരായൺ ഉദ്ഘാടനം ചെയ്യും. രാത്രി 7ന് വയലിൻ ഫ്യൂഷൻ. 25ന് രാത്രി 7ന് ഭജൻസ്, രാത്രി 8ന് സംഗീത കച്ചേരി, 26ന് വൈകിട്ട് 5ന് നാദലയ തരംഗിണി, രാത്രി 8ന് കോമഡി ഷോ. 27ന് രാത്രി 7-.45 ന് ഗാനമേള. 28ന് വൈകിട്ട് 5ന് എഴുന്നള്ളത്ത്-, സമാപന സമ്മേളനം മന്ത്രി എം ലിജു ഉദ്ഘാടനം ചെയ്യും. രാത്രി എട്ടിന് ഫെസ്റ്റിവൽ നൈറ്റ് മെഗാ ഷോ എന്നിവ നടക്കും. വാര്‍ത്തസമ്മേളനത്തില്‍ പ്രസിഡന്റ് സി ആർ വേണുഗോപാൽ, എസ് കൃഷ്ണൻകുട്ടി നായർ, എസ് പ്രസാദ്, ട്രഷറർ കെ രാജൻ, എസ് രാജേഷ്, കണ്ണൻ എസ് കലാലയം, അംഗം രാധാകൃഷ്ണൻ രാധാലയം എന്നിവർ പങ്കെടുത്തു.









0 comments