കാക്കപ്പോളയിൽനിന്ന് ജൈവവളം: പരിശീലനപരിപാടി സമാപിച്ചു

അമൃത സ-്‌കൂൾ ഫോർ സസ്റ്റൈനബിൾ ഫ്യൂച്ചേഴ്‌സ് പുളിങ്കുന്നിൽ സംഘടിപ്പിച്ച കാക്കപ്പോളയിൽനിന്ന് ജൈവവളനിർമാണത്തിന്റെ പരിശീലനത്തിൽനിന്ന്
മങ്കൊമ്പ്
കാക്കപ്പോളയിൽനിന്ന് ജൈവവളനിർമാണം പരിശീലിപ്പിക്കുന്ന ത്രിദിന പരിശീലനപരിപാടി സമാപിച്ചു. അമൃത സ-്‌കൂൾ ഫോർ സസ്റ്റൈനബിൾ ഫ്യൂച്ചേഴ്‌സ് കുട്ടനാട് പുളിങ്കുന്നിൽ പരിപാടി സംഘടിപ്പിച്ചത്. പതിമൂന്നോളം വീട്ടമ്മമാർക്ക് ആദ്യഘട്ടത്തിൽ പരിശീലനം നൽകി. സസ്റ്റൈനബിൾ ഫ്യൂച്ചർസ് സ-്‌കൂളിന് കീഴിലുള്ള ഇ ഫോർ ലൈഫ് പിഎച്ച്-്‌ഡി വിദ്യാർഥി അജി അബ്ബയുടെ ഗവേഷണവിഷയമാണ് കാക്കപ്പോളയിൽനിന്നുള്ള ജൈവവളനിർമാണം. പോളയും വൈക്കോലും ഉണങ്ങിയ വാഴയിലയും പ്രത്യേക അളവിൽ ചേർത്ത് ജൈവവളം നിർമിക്കുന്ന പ്രക്രിയയാണ് വീട്ടമ്മമാരെ പരിശീലിപ്പിച്ചത്. സമാപനപരിപാടി ജില്ലാപഞ്ചായത്തംഗം സി വി രാജീവ് ഉദ്ഘാടനംചെയ-്‌തു. ബ്ലോക്ക് പഞ്ചായത്തംഗം വിജയമ്മ ജയപ്രകാശ് അധ്യക്ഷയായി. കുസാറ്റ് യൂണിവേഴ്സിറ്റി പ്രൊഫസർ സുനിൽകുമാർ, പ്രിൻസിപ്പൽ പ്രൊഫ. എം രവിശങ്കർ , കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്‌ടർ ജോസഫ് ജെഫ്രി, ഡോ. എസ് ശബരിനാഥ്, ഫാ. ടോം പുത്തൻകുളം, ജോർജ് മാത്യു, എ എസ് വിശ്വനാഥൻ എന്നിവർ സംസാരിച്ചു.










0 comments