സിഗ്‌നൽ ലഭിച്ചില്ല
ലെവൽക്രോസിന് സമീപം ട്രെയിൻ നിർത്തിയിട്ടു

ആയാപറമ്പ് ആലിൻചുവട് ലെവൽ ക്രോസിൽ സിഗ്‌നൽ കിട്ടാത്തതിനാൽ നിർത്തിയിട്ട ട്രെയിൻ
ഹരിപ്പാട്
സിഗ്‌നൽ ലഭിക്കാത്തതിനാൽ ആയാപറമ്പിൽ ലെവൽക്രോസിന് സമീപം ട്രെയിൻ നിർത്തിയിട്ടു. തിങ്കൾ പകൽ 3.15ന് ആയാപറമ്പ് ആലിൻചുവട് റെയിൽവേ ഗേറ്റിലായിരുന്നു സംഭവം. ജാംനഗർ-–തിരുനെൽവേലി എക-്‌സ്‌പ്രസ് ട്രെയിനാണ് ഏകദേശം ആറ് മിനിറ്റോളം പിടിച്ചിട്ടത്. ഗേറ്റ് കീപ്പർ യഥാസമയം ഗേറ്റ് അടയ-്‌ക്കാതിരുന്നതിനാൽ ട്രെയിൻ കടന്നുപോകാനുള്ള പച്ച സിഗ്നൽ ലഭിച്ചില്ല. പതിവില്ലാതെ ട്രെയിൻ നിർത്തിയിട്ടതുകണ്ട് പ്രദേശവാസികളെത്തി അന്വേഷിച്ചപ്പോൾ ഗേറ്റ്കീപ്പറെ ഗേറ്റിൽ കണ്ടില്ല. ഗേറ്റിനടുത്ത് പച്ച ലൈറ്റിനുപകരം ചുവന്ന ലൈറ്റ് തെളിഞ്ഞിരുന്നതിനാൽ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തിയിട്ടു. എന്നാൽ സിഗ്നൽ കിട്ടാത്തതിനാലാണ് ഗേറ്റടയ്‌ക്കാതിരുന്നതെന്നാണ് ഗേറ്റ്മാൻ പറഞ്ഞത്. തുടർന്ന് ഗേറ്റടച്ചശേഷം ട്രെയിൻ കടന്നുപോയി.











0 comments