ad
Deshabhimani

27,141 പ്രവാസികൾക്ക് പ്രയോജനം; കുവൈത്തിൽ വിസ മാറ്റാനുള്ള ഇളവ്‌ സമാപിച്ചു

kuwait visA
വെബ് ഡെസ്ക്

Published on Jul 06, 2026, 02:18 PM | 1 min read

കുവൈത്ത് സിറ്റി : പ്രവാസി തൊഴിലാളികൾക്ക്‌ വിസ മാറ്റത്തിന്‌ അനുവദിച്ച പ്രത്യേക ഇളവിനുള്ള സമയപരിധി അവസാനിച്ചതായി കുവൈത്ത് മാനവശേഷി അതോറിറ്റി. ഇക്കാലയളവിൽ 27,141 തൊഴിലാളികൾ വിസ മാറ്റ സംവിധാനത്തിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തി. ചെറുകിട, ഇടത്തരം സംരംഭ മേഖലയിലാണ് ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചത്. മേഖലയിൽ 16,048 തൊഴിലാളികൾ വിസ മാറ്റം നടത്തി.


കാർഷിക മേഖലയിൽനിന്ന് 4460 പേരും വ്യാവസായിക മേഖലയിൽനിന്ന് 3300 പേരും അവസരം ഉപയോഗപ്പെടുത്തി. ആടുവളർത്തൽ, മേയ-്‌ക്കൽ, മത്സ്യബന്ധന മേഖലകളിൽനിന്നായി 3333 തൊഴിലാളികളും നടപടിയുടെ ഭാഗമായി. ​തൊഴിൽ വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റാനും വിവിധ മേഖലകളിലെ തൊഴിലാളികളുടെ ലഭ്യതയിൽ സന്തുലിതാവസ്ഥ ഉറപ്പാക്കാനുമാണ് ഇളവ്‌ അനുവദിച്ചത്‌. തൊഴിൽ വിപണിയുടെ കാര്യക്ഷമതയും പ്രവർത്തന സ്ഥിരതയും മെച്ചപ്പെടുത്താൻ നടപടിയിലൂടെ സാധിച്ചതായും അതോറിറ്റി അറിയിച്ചു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home