പ്രിയദർശിനി സൗജന്യ യാത്ര: വയനാട്ടില്‍ സ്വകാര്യ ബസുകൾ വിദ്യാർഥികളിൽ നിന്നും മൂന്ന് രൂപ ഈടാക്കുന്നു; എസ്എഫ്ഐ പ്രതിഷേധം

പ്രതീകാത്മക ചിത്രം
കൽപ്പറ്റ: വയനാട്ടിലെ സ്വകാര്യ ബസ് ഉടമകൾ വിദ്യാർഥികളുടെ മിനിമം കൺസെഷൻ മൂന്ന് രൂപയായി വർധിപ്പിച്ചു. പ്രിയദർശിനി സൗജന്യ യാത്ര കാരണമുള്ള സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് കൺസെഷൻ നിരക്ക് വർധിപ്പിച്ചത്.അതേ സമയം വിഷയത്തിൽ ശക്തമായി പ്രതിഷേധിക്കുമെന്ന് എസ്എഫ്ഐ അറിയിച്ചു .
ഏതൊക്കെ റൂട്ടുകളിലാണ് ജില്ലയിൽ കുട്ടികളിൽ നിന്നും കൂടുതൽ ചാർജ് ബസ് ജീവനക്കാർ ഈടാക്കുന്നതെന്ന് ശേഖരിച്ചുവരികയാണെന്ന് എസ്എഫ്ഐ അറിയിച്ചു. അവ ശേഖരിച്ച് ആർ ടിഒയ്ക്ക് നൽകാനാണ് തീരുമാനം. ഇന്ന് വെെകിട്ട് നാല് മണിക്ക് ബസ് തടയുമെന്നും എസ്എഫ്ഐ അറിയിച്ചു. നിരക്ക് വർധന നടപ്പിലാക്കിയാൽ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുമെന്ന് എസ് എഫ് ഐ മുന്നറിയിപ്പ് നൽകി.ബസ് ഉടമകളുടേത് ഏകപക്ഷീയമായ നടപടിയാണെന്നും വിദ്യാർഥി സംഘടനകൾ പറഞ്ഞു.











0 comments