ad
Deshabhimani

ഓണത്തിന് കേരളത്തിലേക്ക് സ്പെഷ്യൽ സര്‍വീസുകള്‍; നൂറ് അധിക ട്രെയിനുകൾ പ്രഖ്യാപിച്ചു

a
വെബ് ഡെസ്ക്

Published on Jul 06, 2026, 03:17 PM | 1 min read

ന്യൂഡൽഹി : ഓണത്തിന് കേരളത്തിലേക്ക് നൂറ് അധിക ട്രെയിനുകൾ സർവീസ് നടത്തുമെന്ന് പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഓണക്കാലത്ത് ഉണ്ടാകുന്ന തിരക്ക് പരി​ഗണിച്ചാണ് തീരുമാനം.


ഒഡീഷയിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴി മറ്റ് പ്രഖ്യാപനങ്ങൾ അറിയിക്കുന്നതിനിടെയാണ് സ്പെഷ്യൽ ടെയിനുകളുടെ പ്രഖ്യാപനം.

പ്രത്യേക ട്രെയിനുകളുടെ സർവീസ് സമയക്രം, സ്റ്റോപ്പുകൾ, റൂട്ടുകൾ തുടങ്ങിയവയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉടൻ അറിയിക്കുമെന്നും പ്രഖ്യാപനത്തിൽ പറഞ്ഞു. ആഘോഷസമയങ്ങളിൽ ട്രെയിൻ ടിക്കറ്റുകൾ നേരത്തെ കഴിയുന്നതും ഇതുമൂലം യാത്രക്കാർ നേരുടുന്ന യാത്രദുരിതവും കൂടി കണക്കിലെടുത്താണ് നീക്കം. ഓണക്കാലത്ത് നാട്ടിലേക്ക് വരുന്ന മലയാളികൾക്ക് സ്പെഷ്യൽ ടെയിനുകളുടെ ഈ പ്രഖ്യാപനം ആശ്വാസമാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home