ad
Deshabhimani

ഇറാനിൽ വൻ ജനപ്രവാഹം; ഖമ്നേയിയുടെ വിലാപയാത്രയ്ക്ക് തെഹ്റാനിൽ തുടക്കം

Khamnei Funeral Procession

തെഹ്റാനിൽ ആരംഭിച്ച വിലാപയാത്രയിൽ ഖമ്നേയിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള ശവമഞ്ചം | Photo by ATTA KENARE / AFP

വെബ് ഡെസ്ക്

Published on Jul 06, 2026, 03:21 PM | 2 min read

തെഹ്‌റാൻ : ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമ്നേയിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിങ്കളാഴ്ച തലസ്ഥാന നഗരമായ തെഹ്‌റാനിൽ ആരംഭിച്ചതായി ഔദ്യോഗിക ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. ഏകദേശം നാല് പതിറ്റാണ്ട് മുൻപ് ഖമ്നേയിയുടെ മുൻഗാമിയുടെ വിലാപയാത്രയ്ക്ക് തടിച്ചുകൂടിയ ജനക്കൂട്ടത്തിന് സമാനമായ രീതിയിൽ വലിയൊരു ജനപ്രവാഹത്തെയാണ് ഇത്തവണയും പ്രതീക്ഷിക്കുന്നത്. ഖമ്നേയിയുടെ മരണത്തെത്തുടർന്ന് അധികാരം ഏറ്റെടുത്ത ശേഷം ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാത്ത അദ്ദേഹത്തിന്റെ മകനും പുതിയ പരമോന്നത നേതാവുമായ മൊജ്തബ ഖമേനിയിലേക്കാണ് ഇപ്പോൾ എല്ലാവരുടെയും ശ്രദ്ധ നീളുന്നത്.


ഫെബ്രുവരി 28ന് അതായത് ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാനെതിരെ ആരംഭിച്ച യുദ്ധത്തിന്റെ ആദ്യ ദിനത്തിലുണ്ടായ വ്യോമാക്രമണത്തിലാണ് ഖമ്നേയിയും അദ്ദേഹത്തിന്റെ കുടുംബത്തിലെ മറ്റ് നാല് അംഗങ്ങളും കൊല്ലപ്പെട്ടത്. തെഹ്‌റാനിലെ ഗ്രാൻഡ് മൊസല്ല മതസമുച്ചയത്തിൽ രണ്ട് ദിവസം പൊതുദർശനത്തിന് വെച്ച ശേഷമാണ് വൻ ജനക്കൂട്ടത്തിന്റെ അകമ്പടിയോടെ ഖമ്നേയിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തലസ്ഥാന നഗരിയിലൂടെ ആരംഭിച്ചത്.


ഇറാൻ ദേശീയ പതാക പുതപ്പിച്ച ഖമേനിയുടെ ശവമഞ്ചവും ഒപ്പം വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ശവമഞ്ചങ്ങളും ഒരു ട്രക്കിലേറ്റിയാണ് കൊണ്ടുപോകുന്നത്. തെഹ്‌റാനിലെ തെരുവുകളിലൂടെ സഞ്ചരിക്കുന്ന ഈ ശവമഞ്ചങ്ങൾ 12 മണിക്കൂർ നീളുന്ന യാത്രയ്ക്കൊടുവിൽ മെഹ്‌റാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിക്കും. വിലാപയാത്രയുടെ ഭാഗമായി കിഴക്കൻ തെഹ്‌റാനിലെ ഇമാം ഹുസൈൻ സ്ക്വയറിൽ തടിച്ചുകൂടിയ ജനങ്ങൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കോലം തൂക്കിലേറ്റിയതായും ഔദ്യോഗിക മാധ്യമങ്ങൾ വ്യക്തമാക്കുന്നു.


1989ൽ ഖമ്നേയിയുടെ മുൻഗാമിയായ ആയത്തുള്ള റൂഹുള്ള ഖമ്നേയിയുടെ വിലാപയാത്രക്കിടെ ഉണ്ടായപോലുള്ള അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാനാണ് ഇത്തവണ അധികൃതർ ശ്രമിക്കുന്നത്. അന്ന് ഏകദേശം ഒരു കോടിയോളം (ആളുകളാണ് തടിച്ചുകൂടിയിരുന്നത്. അന്ന് ഖമ്നേയിയുടെ വിലാപയാത്രയ്ക്കിടെയുണ്ടായ കടുത്ത ജനത്തിരക്കിപ്പെട്ട് പത്തിലധികം ആളുകൾ കൊല്ലപ്പെടുകയും പതിനായിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.


കൊല്ലപ്പെട്ട ഖമ്നേയിയുടെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും ആദരാഞ്ജലികൾ അർപ്പിക്കാൻ ഞായറാഴ്ച തന്നെ പതിനായിരങ്ങളാണ് ഗ്രാൻഡ് മൊസല്ലയിലേക്ക് ഒഴുകിയെത്തിയത്. മുൻകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തവണ തിക്കിലും തിരക്കിലും പെട്ടുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിനായി വലിയ കോൺക്രീറ്റ് മതിലുകൾ നിർമിച്ച് ജനക്കൂട്ടത്തെ ശവമഞ്ചങ്ങളിൽ നിന്ന് അകറ്റി നിർത്തി സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.


ഈ വിലാപയാത്രയിലുടനീളം പൊതുജനങ്ങൾക്ക് ശവമഞ്ചത്തിന് എത്രത്തോളം അടുത്തേക്ക് വരാൻ അനുവാദമുണ്ടെന്ന കാര്യത്തിൽ വ്യക്തതയില്ല. 1989ൽ നടന്ന ചില നാടകീയ സംഭവങ്ങൾ അധികൃതരുടെ മനസ്സിലുണ്ട്. അന്ന് ഖമ്നേയിയുടെ വിലാപയാത്രയ്ക്കിടെ ദുഃഖാർത്തരായ ജനക്കൂട്ടം അദ്ദേഹത്തെ വഹിച്ചിരുന്ന വാഹനത്തിന് നേരെ ഇരച്ചുകയറുകയും ഇതിനിടയിൽ മൃതദേഹം പൊതിഞ്ഞിരുന്ന കഫൻ തുണി കീറി മൃതദേഹം നിലത്തു വീഴുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്തിരുന്നു. തുടർന്നാണ് ഖമ്നേയിയുടെ ഭൗതികശരീരം അടക്കം ചെയ്യുന്നതിനായി ഹെലികോപ്റ്റർ മാർഗം കൊണ്ടുപോകാൻ അധികൃതർ നിർബന്ധിതരായത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home