ad
Deshabhimani

രോ​ഗിയുമായി പോയ ആംബുലൻസിന് മുന്നില്‍ ബൈക്ക് യാത്രികരുടെ അഭ്യാസപ്രകടനം; വീഡിയോ വൈറല്‍

ambulance
വെബ് ഡെസ്ക്

Published on Jul 06, 2026, 02:20 PM | 1 min read

ബം​ഗളൂരു : ബം​ഗളൂരുവിൽ രോ​ഗിയുമായി പോയ ആംബുലൻസിന് മുന്നിലൂടെ ബൈക്ക് യാത്രികരുടെ അഭ്യാസപ്രകടനം. ശനിയാഴ്ച രാവിലെ ഏകദേശം 2.30 ഓടെയാണ് സംഭവം.


ഗൊര​ഗുണ്ടേപാളയ മുതൽ യശ്വന്ദ്പൂർ വരെ ഒരു കൂട്ടം ബൈക്ക് യാത്രികർ വഴി തടഞ്ഞ് ആംബുലൻസിലുള്ളവർക്ക് ശല്യം സൃഷ്ടിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. അടിയന്തര വൈദ്യസഹായം ആവശ്യമുള്ള രോ​ഗിയുമായി പോകുന്നതിനിടെയാണ് ബുദ്ധിമുട്ടുണ്ടാക്കിയത്. ഏകദേശം അഞ്ചോ ആറോ ബൈക്കുകൾ ആംബുലൻസിനെ ഓവർടേക്ക് ചെയ്തെത്തുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുകയാണ്. ബൈക്ക് യാത്രികരിലാരും തന്നെ ഹെൽമറ്റ് ധരിച്ചിട്ടില്ലെന്ന് വീഡിയോയിൽ വ്യക്തമാണ്.


ആംബുലൻസിനുള്ളിൽ കിടക്കുന്ന രോ​ഗിയെയും വീഡിയോയിൽ കാണാൻ കഴിയും. സംഭവം വൈറലായതോടെ കടുത്ത വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ഒരാളുടെ ജീവൻ പോകുന്ന അവസ്ഥയിലും ഇത്തരം പ്രവൃത്തികൾ കാണിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പലരും ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home