സ്റ്റം റേസിൽ ചാമ്പ്യന്മാരായി അൽ ഐൻ ഇന്ത്യൻ സ്‌കൂൾ

യുഎഇ ദേശീയ സ്റ്റം റേസിങ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായി അൽ ഐൻ ഇന്ത്യൻ സ-്‌കൂൾ ടീം
അൽ ഐൻ: യുഎഇ ദേശീയ സ്റ്റം റേസിങ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായി അൽ ഐൻ ഇന്ത്യൻ സ-്‌കൂൾ. യാസ് മറീന സർക്യൂട്ടിൽ നടന്ന എഫ്–1 ഇൻ സ-്‌കൂൾസ് യുഎഇ ദേശീയ ചാമ്പ്യൻഷിപ്പിലാണ് സ-്‌കൂളിന്റെ ‘ടീം സോളാരിസ്' ചാമ്പ്യൻമാരായത്. ഇതുവഴി ലോക ഫൈനൽലിലേക്കും യോഗ്യത നേടി. അരവിന്ദ് അനിൽ നായർ, ജെയ്ഷാൽ നിയാസ്, അബ-്‌ദുൾ റഹ്മാൻ ഖാസി, തഷ്ഫിക്ക് സിഫാത്, ഫർഹാൻ ഉൾ ഹഖ് എന്നിവരടങ്ങിയ അഞ്ചംഗ സംഘമാണ് നേട്ടം സ്വന്തമാക്കിയത്.
ടീമിന് ദേശീയ ചാമ്പ്യൻസ് പുരസ്‌കാരം (ഓവറോൾ), ഒന്നാം സ്ഥാനം, അതിവേഗ കാർ പുരസ്‌കാരം എന്നിവ ലഭിച്ചു. അത്യാധുനിക എയറോഡൈനാമിക-്‌സ്, രൂപകൽപ്പന, നിർമാണ സാങ്കേതികവിദ്യ എന്നിവ പ്രയോജനപ്പെടുത്തി മിനിയേച്ചർ ഫോർമുല വൺ കാർ രൂപകൽപ്പന ചെയ്‌ത് നിർമിക്കുകയും പരീക്ഷിക്കുകയും മത്സരിപ്പിക്കുകയും ചെയ-്‌താണ് നേട്ടം കൈവരിച്ചത്.











0 comments