ആർഎസ്‌സി സലാല, കെസിഎഫ് രക്തദാന ക്യാമ്പ്

സലാല : ആർഎസ്‍സി സലാലയുടെയും കെസിഎഫിന്റെയും നേതൃത്വത്തിൽ റീഗൽ മെഡിക്കൽ ക്ലോംപ്ലക്‌സിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് സലാല പ്രസിഡന്റ് ഡോ. രാകേഷ് കുമാർ ഝാ ക്യാമ്പ് ഉദ്ഘാടനംചെയ്തു. ഇന്ത്യൻ എംബസി കോൺസുലർ അംഗം ഡോ. സനാതനൻ, ഐസിഎഫ് സലാല ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. റീഗൽ മെഡിക്കൽ ക്ലോംപ്ലക്സ് പ്രതിനിധി സദഖത്തുള്ള, ആർഎസ്‍സി സലാല സോൺ ജനറൽ സെക്രട്ടറി അജ്മൽ അൻഷാദ് എന്നിവർ സംസാരിച്ചു. സലാല ട്രാവലേഴ്സ് ക്ലബിനുള്ള മെമന്റോ സിറാജ് റാമിസിന് കൈമാറി.











0 comments