ad
Deshabhimani

ക്ഷേത്രം റോഡ് തുറന്നു

മാരാരിക്കുളം മത്സ്യമാർക്കറ്റ് നിർമാണം തുടങ്ങി

മാരാരിക്കുളം മത്സ്യമാർക്കറ്റ് നിർമാണ ഉദ്ഘാടനവും നിർമ്മാണം പൂർത്തീകരിച്ച ക്ഷേത്രം റോഡിന്റെ സമർപ്പണവും 
മന്ത്രി സജി ചെറിയാൻ നടത്തുന്നു

മാരാരിക്കുളം മത്സ്യമാർക്കറ്റ് നിർമാണ ഉദ്ഘാടനവും നിർമ്മാണം പൂർത്തീകരിച്ച ക്ഷേത്രം റോഡിന്റെ സമർപ്പണവും 
മന്ത്രി സജി ചെറിയാൻ നടത്തുന്നു

വെബ് ഡെസ്ക്

Published on Aug 27, 2025, 12:21 AM | 1 min read

കഞ്ഞിക്കുഴി
മാരാരിക്കുളം മത്സ്യ മാർക്കറ്റ്‌ നിർമാണം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്‌തു. നിർമാണം പൂർത്തിയാക്കിയ മാരാരിക്കുളം ക്ഷേത്രം റോഡ്‌ മന്ത്രി സമർപ്പിച്ചു. കിഫ്ബി ധനസഹായത്തോടെ 1.48 കോടി രൂപ ചെലവിലാണ് മാരാരിക്കുളം മാർക്കറ്റ് നിർമാണം. സംസ്ഥാന തീരദേശ വികസന കോർപറേഷനാണ് നിർമാണ ചുമതല. 384 ചതുരശ്ര മീറ്റർ കെട്ടിടത്തിൽ മത്സ്യവിപണനത്തിനായി 18 സ്റ്റെയിൻലസ് സ്റ്റീൽ സ്റ്റാളുകൾ, ആറ് കടമുറികൾ, മത്സ്യം വൃത്തിയാക്കി വിൽക്കുന്നതിന്‌ സൗകര്യം, നാല് ശുചിമുറികൾ, ഭിന്നശേഷിക്കാർക്ക്‌ ശുചിമുറി എന്നിവ ഒരുക്കും. സംസ്ഥാന ബജറ്റിൽ അനുവദിച്ച 75 ലക്ഷം രൂപ ചെലവിലാണ് മാരാരിക്കുളം ക്ഷേത്രം റോഡ് നിർമാണം പൂർത്തീകരിച്ചത്. ​ പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ജി രാജേശ്വരി, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി ജി മോഹനൻ, മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ജെസി ജോസി, വൈസ് പ്രസിഡന്റ് സി സി ഷിബു, കഞ്ഞിക്കുഴി ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷ അനിതാ തിലകൻ, പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷരായ എൻ പ്രീത, ടി എസ് സുഖലാൽ, പി രത്നമ്മ, പഞ്ചായത്ത്‌ അംഗം കെ ബി ഷീബ, കെ കെ കുമാരൻ പെയിൻ ആൻഡ് പാലിയേറ്റീവ് ചെയർമാൻ എസ് രാധാകൃഷ്ണൻ, ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ രമേഷ് ശശിധരൻ, മുൻ പഞ്ചായത്ത്‌ പ്രസിഡന്റുമാരായ ഡി പ്രിയേഷ്‌കുമാർ, പ്രഭാ മധു, പിഡബ്ല്യുഡി റോഡ്സ് അസി. എൻജിനീയർ റിജോ തോമസ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home