ad
Deshabhimani

മിഴാവിൽ താളത്തികവിന്റെ 
തായമ്പക മധുരം

temple

ഏവൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ കലാമണ്ഡലം ഹരിഹരന്റെ പ്രമാണത്തിൽ മിഴാവിൽ തായമ്പക അരങ്ങേറിയപ്പോൾ

വെബ് ഡെസ്ക്

Published on Sep 13, 2026, 01:07 AM | 1 min read

കാർത്തികപ്പള്ളി

ഏവൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ അനുഷ്ഠാനം ക്ഷേത്രകലാ പുനരുദ്ധാരണ സമിതിയുടെ സഹകരണത്തോടെ കലാമണ്ഡലം ഹരിഹരന്റെ പ്രമാണത്തിൽ മിഴാവിൽ തായമ്പക അരങ്ങേറി. ​കേന്ദ്ര സംഗീതനാടക അക്കാദമി കൂടിയാട്ട കേന്ദ്രവും രംഗധ്വനി കൂടിയാട്ട കലാകേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന നാട്യമാസികം പ്രതിമാസ കൂടിയാട്ട കലാവതരണത്തിന്റെ ഭാഗമായാണ്‌ അവതരണം. ​ ഏവൂര്‍ ശങ്കരരാമയ്യര്‍ സ്മാരക ക്ഷേത്രകലാ പുനരുദ്ധാരണ സമിതി അനുഷ്ഠാനത്തിന്റെ സഹകരണത്തോടെ ഏവൂർ ക്ഷേത്രത്തിൽ 2022 ആഗസ്‌ത്‌ മുതൽ നാട്യമാസികം സംഘടിപ്പിക്കുന്നു. കലാമണ്ഡലം ഹരിഹരനൊപ്പം മിഴാവിൽ കലാമണ്ഡലം വിനീഷും കലാമണ്ഡലം ടി എസ് രാഹുലും താളം പകർന്നു. വലന്തലയിൽ കലാമണ്ഡലം മിഥുനും ഇലത്താളത്തിൽ ആനന്ദപുരം സജീവനും വയലാർ കണ്ണനും കൂടിച്ചേർന്നപ്പോൾ തായമ്പക ആസ്വാദക മനസുകളെ ആനന്ദപുളകിതരാക്കി. നാട്യമാസികത്തിന്റെ ഭാഗമായി അവതരിപ്പിച്ച നങ്ങ്യാർകൂത്ത്, കൂടിയാട്ടം എന്നിവയും ആസ്വാദക പ്രശംസനേടി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home