ad
Deshabhimani

കെ എം മത്തായി 
അനുസ്മരണവും ഓഡിറ്റോറിയം ഉദ്ഘാടനവും ഇന്ന്

k m mathai

സിപിഐ എം മഞ്ഞള്ളൂർ ലോക്കൽ കമ്മിറ്റി ഓഫീസിനോടനുബന്ധിച്ച് നിർമിച്ച കെ എം മത്തായി സ്‌മാരക ഓഡിറ്റോറിയം

വെബ് ഡെസ്ക്

Published on Sep 13, 2026, 01:09 AM | 1 min read

മൂവാറ്റുപുഴ


സിപിഐ എം മഞ്ഞള്ളൂർ ലോക്കൽ സെക്രട്ടറിയും മൂവാറ്റുപുഴ ഏരിയ കമ്മിറ്റി അംഗവുമായിരുന്ന കെ എം മത്തായിയുടെ ഒന്നാമത് ചരമവാർഷിക ദിനാചരണം ഞായറാഴ്‌ച നടക്കും. വൈകിട്ട് അഞ്ചിന് വാഴക്കുളത്ത് അനുസ്മരണ സമ്മേളനവും കെ എം മത്തായി സ്മാരക ഓഡിറ്റോറിയം ഉദ്ഘാടനവും നടക്കും.


കേരള കർഷകസംഘം മഞ്ഞള്ളൂർ വില്ലേജ് സെക്രട്ടറി, മൂവാറ്റുപുഴ ഏരിയ ജോയിന്റ്‌ സെക്രട്ടറി, മഞ്ഞള്ളൂർ പഞ്ചായത്ത് ടിമ്പർ യൂണിയൻ സിഐടിയു പ്രസിഡന്റ്‌, വാഴക്കുളം മാർക്കറ്റ് തൊഴിലാളി യൂണിയൻ പ്രസിഡന്റ്‌, മഞ്ഞള്ളൂർ ഹൗസിങ്‌ സഹകരണ സംഘം പ്രസിഡന്റ്‌, അധ്യാപകൻ എന്നീ നിലകളിൽ

പ്രവർത്തിച്ച കെ എം മത്തായി‍, കലാ സാംസ്കാരിക രംഗത്തും സജീവസാന്നിധ്യമായിരുന്നു.


സിപിഐ എം മഞ്ഞള്ളൂർ ലോക്കൽ കമ്മിറ്റി ഓഫീസായ ഇ കെ നായനാർ സ്മാരകമന്ദിരത്തിൽ നിർമിച്ച കെ എം മത്തായിസ്മാരക ഓഡിറ്റോറിയം മുതിർന്ന നേതാവ് പി എം ഇസ്മായിൽ ഉദ്ഘാടനം ചെയ്യും. കാവന കവലയിൽനിന്ന് തുടങ്ങുന്ന അനുസ്മരണറാലി കല്ലൂർക്കാട് കവലയിൽ സമാപിക്കും. തുടർന്ന് അനുസ്മരണ സമ്മേളനം ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി എൻ സി മോഹനൻ ഉദ്ഘാടനം ചെയ്യും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home